Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ യുനെസ്​കോ...

ഒമാനിലെ യുനെസ്​കോ പൈതൃക കേന്ദ്രങ്ങൾ നവീകരിക്കുന്നു

text_fields
bookmark_border
ഒമാനിലെ യുനെസ്​കോ പൈതൃക  കേന്ദ്രങ്ങൾ നവീകരിക്കുന്നു
cancel
camera_alt????? ??????

മ​സ്​​ക​ത്ത്​: യു​നെ​സ്​​കോ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഒ​മാ​നി​ലെ പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളു​ടെ ന​വീ​ക​ര​ണ ​ത്തി​ന്​ പ​ദ്ധ​തി​യൊ​രു​ങ്ങു​ന്നു. പ​ബ്ലി​ക്​ എ​സ്​​റ്റാ​ബ്ലി​ഷ്​​മ​െൻറ്​ ഫോ​ർ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​സ ്​​റ്റേ​റ്റ്​​സി​​െൻറ (മ​ദാ​യെ​ൻ) നി​ക്ഷേ​പ​ക വി​ഭാ​ഗ​മാ​യ ഷു​മൂ​ഖ്​ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ സ​ർ​വി​സ​സ്​ ആ​ണ്​ ഇ​തി​നാ​യി പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ക്കു​ന്ന​ത്.
ഷു​മൂ​ഖി​​ന്​ കീ​ഴി​െ​ല ഉ​പ​സ്ഥാ​പ​ന​മാ​യ ഷു​മൂ​ഖ്​ ഹെ​റി​റ്റേ​ജ്​ ടൂ​റി​സം ഡെ​വ​ല​പ്​​മ​െൻറ്​ ക​മ്പ​നി (സ​മാ​നി) അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​െ​ല സ്വ​കാ​ര്യ പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്നാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ മ​ദാ​യെ​ൻ സി.​ഇ.​ഒ ഹി​ലാ​ൽ ബി​ൻ ഹ​മ​ദ്​ അ​ൽ ഹ​സ​നി ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​​െൻറ അ​ൽ മ​ർ​ക്ക​സി മാ​സി​ക​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വി​ക​സ​നം പ്ര​വ​ർ​ത്ത​നം എ​ന്നീ രം​ഗ​ങ്ങ​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ഒ​മാ​നി​ലെ​യും സാ​ൻ​സി​ബാ​റി​ലെ​യും പൗ​രാ​ണി​ക കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന്​ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത വ്യ​വ​സ്ഥ​യി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

ബ​ഹ്​​ല കോ​ട്ട, ബാ​ത്ത്​-​ഖു​ത്തും-​അ​ൽെ​എ​ൻ മേ​ഖ​ല​ക​ളി​ലെ പൗ​രാ​ണി​ക അ​വ​ശി​ഷ്​​ട​ങ്ങ​ൾ, കു​ന്തി​രി​ക്ക ഭൂ​മി, ഫ​ല​ജ്​ ജ​ല​സേ​ച​ന സം​വി​ധാ​നം, ഖ​ൽ​ഹാ​ത്തി​ലെ പു​രാ​ത​ന ന​ഗ​രം എ​ന്നി​വ​യാ​ണ്​ യു​നെ​സ്​​കോ പൈ​തൃ​ക പ​ട്ടി​ക​യി​ലു​ള്ള ഒ​മാ​നി​ലെ സ്ഥ​ല​ങ്ങ​ൾ. ടൂ​റി​സം-​പൈ​തൃ​ക മേ​ഖ​ല​ക്ക്​ പു​റ​മെ, ച​ര​ക്കു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ളി​ലും ഷു​മൂ​ഖ്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന്​ ഹി​ലാ​ൽ ബി​ൻ ഹ​മ​ദ്​ അ​ൽ ഹ​സ​നി പ​റ​ഞ്ഞു. നാ​ഫി​ത്ത്​ ലോ​ജി​സ്​​റ്റി​ക്​​സ്​ സ​ർ​വി​സ​സ്​ ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന്​ മാ​ദാ​യെ​ന്​ കീ​ഴി​െ​ല വ്യ​വ​സാ​യ ന​ഗ​ര​ങ്ങ​ൾ​ക്കാ​യി ട്രാ​ഫി​ക്​ മാ​നേ​ജ്​​മ​െൻറ്​ സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. സ്​​മാ​ർ​ട്ട്​ ഗേ​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വ്യ​വ​സാ​യ ന​ഗ​ര​ങ്ങ​ളി​േ​ല​ക്ക്​ പ്ര​വേ​ശി​ക്കു​ക​യും പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​വും മേ​ൽ​നോ​ട്ട​വു​മ​ട​ക്കം ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story