Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ പ്രവാസി...

ഒമാനിൽ പ്രവാസി മലയാളികൾക്കായി നിയമസഹായ സെൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ഒമാനിൽ പ്രവാസി മലയാളികൾക്കായി നിയമസഹായ സെൽ പ്രവർത്തനമാരംഭിച്ചു
cancel
camera_alt????????? ????????????? ??????????? ??????????????????? ??????????????????? ?????????? ?????????????????????

മ​സ്​​ക​ത്ത്​: നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ടു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക്​ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ​മെ​ ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ഒ​മാ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. നോ​ർ​ക്ക റൂ​ട്ട്​​സി​ന്​ കീ​ഴി​ ലു​ള്ള നി​യ​മ​സ​ഹാ​യ സെ​ല്ലി​​െൻറ ഒ​മാ​നി​ലെ ലീ​ഗ​ൽ ക​ൺ​സ​ൽ​ട്ട​ൻ​റ്​ അ​ഡ്വ. ഗി​രീ​ഷ്​ കു​മാ​റാ​ണ്. ജോ​ലി സം​ബ​ന്ധ​മാ​യി വി​ദേ​ശ മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക്​ ഇ​തു​വ​ഴി നി​യ​മ​സ​ഹാ​യം ല​ഭി​ക്കും. കേ​സു​ക​ൾ ഫ​യ​ൽ​ചെ​യ്യാ​ൻ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, ന​ഷ്​​ട​പ​രി​ഹാ​ര/​ദ​യാ​ഹ​ര​ജി​ക​ൾ എ​ന്നി​വ​യി​ൽ സ​ഹാ​യി​ക്കു​ക, മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന്​ നി​യ​മ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​ർ​ജ​മ ന​ട​ത്തു​ന്ന​തി​ന്​ വി​ദ​ഗ്​​ധ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ​ന്ന്​ അ​ഡ്വ. ഗി​രീ​ഷ്​​കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കു​റ്റ​ങ്ങ​ൾ​ക്കും ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും വി​ദേ​ശ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക്​ പ​ദ്ധ​തി വ​ഴി സ​ഹാ​യം ല​ഭി​ക്കും. പ്രാ​ഥ​മി​ക നി​യ​മ​സ​ഹാ​യ​ത്തി​നു​ള്ള ചെ​ല​വു​ക​ളാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്കു​ക.

ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടും സാ​ധു​വാ​യ തൊ​ഴി​ൽ വി​സ​യോ സ​ന്ദ​ർ​ശ​ക വി​സ​യോ ഉ​ള്ള മ​ല​യാ​ളി​ക​ൾ​ക്കോ അ​ല്ലെ​ങ്കി​ൽ ത​ട​വ​നു​ഭ​വി​ക്കു​ക​യോ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ക​യോ ചെ​യ്യു​ന്ന​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ/​സു​ഹൃ​ത്തു​ക്ക​ൾ​ക്കോ സ​ഹാ​യം തേ​ടാ​ൻ ക​ഴി​യും. അ​പേ​ക്ഷാ​ഫോ​റം norkaroots.org വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ, നോ​ർ​ക്ക റൂ​ട്ട്​​സ്, മൂ​ന്നാം​നി​ല, നോ​ർ​ക്ക സ​െൻറ​ർ, തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം-14 വി​ലാ​സ​ത്തി​ലോ ceo@norkaroots.net, ceonorkaroots@gmail.com വി​ലാ​സ​ത്തി​ലോ അ​യ​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ ടോ​ൾ​ഫ്രീ ന​മ്പ​റാ​യ 18004253939 (ഇ​ന്ത്യ​യി​ൽ നി​ന്ന്), 00918802012345 (വി​ദേ​ശ​ത്ത്​ നി​ന്ന്) ന​മ്പ​റു​ക​ളി​ലാ​ണ്​ ബ​ന്ധ​പ്പെ​ടേ​ണ്ട​ത്. വി​ദേ​ശ​ത്തു​നി​ന്ന്​ മി​സ്​​ഡ്​​കാ​ൾ സേ​വ​നം ല​ഭി​ക്കും. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​യു​ടെ നി​ജ​സ്​​ഥി​തി മ​ന​സ്സി​ലാ​ക്കി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി നോ​ർ​ക്ക ലീ​ഗ​ൽ ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​ർ​ക്ക്​ കൈ​മാ​റു​ക​യാ​ണ്​ ചെ​യ്യു​ക​യെ​ന്നും അ​ഡ്വ. ഗി​രീ​ഷ്​​കു​മാ​ർ പ​റ​ഞ്ഞു. പ്ര​വാ​സി​ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ പി.​എം. ജാ​ബി​ർ, ഇ​ന്ത്യ​ൻ മീ​ഡി​യാ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ യൂ​സു​ഫ്​ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story