മസ്കത്ത്: രാജ്യത്തെ ഇ-വിസ സംബന്ധിച്ച നടപടിക്രമങ്ങളിൽ മാറ്റമുണ്ടായതായി അന്താര ാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. അയൽ രാജ്യത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രത്തിലാണ് ഒമാനി എൻട്രി വിസ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
വിസ അനുവദിക്കുന്നത് സംബന്ധിച്ച നിലവിലെ നടപടിക്രമങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒമാൻ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഒമാൻ അതിർത്തി പോസ്റ്റുകളിൽ ഒാൺ അറൈവൽ വിസ ലഭിക്കും. എന്നിരുന്നാലും ഇ-വിസ എടുക്കുന്നതാകും നല്ലത്. ഇ-വിസ എടുക്കുന്നതുവഴി പണവും സമയവും ലാഭിക്കാൻ സാധിക്കുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇ-വിസ സംബന്ധിച്ച വിവരങ്ങൾ https://evisa.rop.gov.om എന്ന വെബ്സൈറ്റിൽ ലഭിക്കും.