മസ്കത്ത്: മോശം കാലാവസ്ഥാ സാഹചര്യങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഒമാൻ മാനവ വിഭവശേഷി വകുപ്പ് മുന്നറിയിപ്പ് നൽകി.
ജോലിക്കാരുടെ ജീവൻ പന്താടിയു ള്ള നിർമാണ പ്രവർത്തനങ്ങൾ ഒമാനി തൊഴിൽ നിയമത്തിെൻറ ലംഘനമാണ്. മസ്കത്തിൽ കനത്ത മഴയിൽ പൈപ്പ്ലൈൻ പദ്ധതിയിലെ ജോലിക്കാരായ ആറ് ഇന്ത്യൻ തൊഴിലാളികൾ മരണപ്പെട്ട സാഹചര്യത്തിലാണ് മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്.
തൊഴിലിടങ്ങളിൽ ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷക്കുമാണ് പരമാവധി പരിഗണന നൽേകണ്ടതെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അവരുടെ ജീവൻ അപകടത്തിലാക്കുന്ന ഒരു പ്രവൃത്തിയും ക്ഷമിക്കാൻ കഴിയില്ല. സംഭവം സംബന്ധിച്ച് മന്ത്രാലയം അന്വേഷണം നടത്തിവരുകയാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.