മസ്കത്ത്: ഒമാനിൽ ഒൗദ്യോഗിക സന്ദർശനത്തിെനത്തിയ സൗദി ഉപപ്രതിരോധമന്ത്രി ഖാല ിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബി ൻ സെയ്ദുമായി കൂടിക്കാഴ്ച നടത്തി. ബൈത്തുൽബർക്ക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു ഹറമുകളുടെയും സംരക്ഷകനും സൗദി ഭരണാധികാരിയുമായ സൽമാൻ രാജാവിെൻറ ആശംസകൾ ഉപപ്രതിരോധ മന്ത്രി സുൽത്താന് കൈമാറി.
ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയും റോയൽ ഒാഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയും ഖാലിദ് ബിൻ സൽമാന് ഒപ്പമെത്തിയ സൗദി പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.