You are here

മഴയിൽ കുതിർന്ന്​ ഒമാൻെറ വടക്കൻ മേഖല

  • മൂന്ന്​ പേർക്ക്​ ഇടി മിന്നലേറ്റു; വാദികളിൽ നിരവധി വാഹനങ്ങൾ കുടുങ്ങി 

08:28 AM
11/11/2019
റുസ്​താഖിൽ ഒഴുക്കിൽ പെട്ട കാറിൽ നിന്നുള്ളവരെ രക്ഷിക്കാനുള്ള ശ്രമം. പാലത്തിൽ തടഞ്ഞുനിൽക്കുന്ന കാർ വൃത്തത്തിൽ

മ​സ്​​ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​​െൻറ ഫ​ല​മാ​യി ഒ​മാ​​െൻറ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ര​ണ്ടാം ദി​വ​സ​വും ക​ന​ത്ത​മ​ഴ​യും കാ​റ്റും. ബാ​ത്തി​ന, ബു​റൈ​മി മേ​ഖ​ല​യി​ലാ​ണ് ഞാ​യ​റാ​ഴ്​​ച ക​ന​ത്ത മ​ഴ​യും ശ​ക്​​ത​മാ​യ കാ​റ്റും ഉ​ണ്ടാ​യ​ത്. മു​സ​ന്ദം, ദാ​ഖി​ലി​യ, ദാ​ഹി​റ, മ​സ്​​ക​ത്ത്​ മേ​ഖ​ല​ക​ളി​ലും ഞാ​യ​റാ​ഴ്​​ച മ​ഴ പെ​യ്​​ത​താ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു. മ​ഴ ഇ​ന്നും തു​ട​രും. മ​സ്​​ക​ത്തി​ൽ റൂ​വി​യ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ൽ ചാ​റ്റ​ൽ​മ​ഴ​യാ​ണ്​ പെ​യ്​​ത​ത്. ഉ​ച്ച​മു​ത​ലാ​ണ്​ ഇ​വി​ടെ മ​ഴ തു​ട​ങ്ങി​യ​ത്. രാ​ത്രി​യോ​ടെ മ​സ്​​ക​ത്തി​ൽ ഇ​ടി​യു​ടെ​യും കാ​റ്റി​​െൻറ​യും അ​ക​മ്പ​ടി​യോ​ടെ മ​ഴ ശ​ക്​​ത​മാ​യി. പ​ല​യി​ട​ങ്ങ​ളി​ലും വാ​ദി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി. സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യു​മെ​ല്ലാം ശ്ര​മ​ഫ​ല​മാ​യാ​ണ് ആ​ളു​ക​ളെ ര​ക്ഷി​ച്ച​ത്.

ബാ​ത്തി​ന​യി​ൽ വാ​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന്​ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ സം​ഭ​വ​ങ്ങ​ളും ​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടു. ബാ​ത്തി​ന മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യും വൈ​കീ​ട്ടും ക​ന​ത്ത മ​ഴ​യും ശ​ക്​​ത​മാ​യ കാ​റ്റു​മാ​ണ്​ ഉ​ണ്ടാ​യ​ത്. ബു​റൈ​മി​യി​ൽ ഉ​ച്ച​ക്ക്​ ശേ​ഷം കൊ​ടു​ങ്കാ​റ്റി​​െൻറ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ പെ​യ്​​ത​ത്. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പെ​യ്​​ത മ​ഴ​യു​ടെ ഫ​ല​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ടു. റു​സ്​​താ​ഖി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട കാ​റി​ൽ​നി​ന്ന്​ ര​ണ്ടു​ സ്​​ത്രീ​ക​ളെ​യും ഒ​രു കു​ട്ടി​യെ​യും പൊ​ലീ​സും നാ​ട്ടു​കാ​രും ര​ക്ഷ​പ്പെ​ടു​ത്തി. ഒ​ഴു​കി​വ​ന്ന കാ​ർ പാ​ല​ത്തി​ലി​ടി​ച്ചു​നി​ന്ന​താ​ണ്​ ര​ക്ഷ​യാ​യ​ത്. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ഹ്​​ദ​യി​ലും കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ വാ​ദി​യി​ൽ കു​ടു​ങ്ങി​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. ഷി​നാ​സി​ൽ വാ​ദി​യി​ൽ കു​ടു​ങ്ങി​യ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഒ​രാ​ളെ ര​ക്ഷി​ച്ചു. മ​സ്​​ക​ത്തി​ലെ ജി​ഫ്​​നൈ​നി​ൽ വാ​ദി​യി​ൽ കു​ടു​ങ്ങി​യ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ആ​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. അ​ൽ​ഖു​വൈ​ർ, സ​ഹം എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ഹ്​​ദ​യി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്​​ത​ത്. 46.8 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ്​ ഇ​വി​ടെ പെ​യ്​​തി​റ​ങ്ങി​യ​ത്. ന​ഖ​ലി​ൽ 35 മി​ല്ലീ​മീ​റ്റ​റും ബി​ദ്​​​ബി​ദി​ൽ 27 മി​ല്ലീ​മീ​റ്റ​റും സീ​ഖി​ൽ 21.4ഉം ​സ​ഹ​മി​ൽ 19.4ഉം ​ദി​ബ്ബ​യി​ൽ 18.2 മി​ല്ലീ​മീ​റ്റ​റും മ​ഴ പെ​യ്​​തു. ലി​വ, അ​ൽ ബു​റൈ​മി, സു​ഹാ​ർ, ബു​ഖ, ദ​ങ്ക്, ബോ​ഷ​ർ എ​ന്നി​വി​ട​ങ്ങ​ളാ​ണ്​ തൊ​ട്ടു​പി​ന്നി​ൽ. ബു​റൈ​മി​യി​ൽ ഞാ​യ​റാ​ഴ്​​ച​യു​ണ്ടാ​യ കാ​റ്റി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്​​ഥ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കൊ​പ്പം​ചേ​ർ​ന്ന്​ മ​ര​ങ്ങ​ൾ നീ​ക്കം​ചെ​യ്​​ത​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. വാ​ദി നി​റ​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന്​ ഇ​ബ്രി-​റു​സ്​​താ​ഖ്​ റോ​ഡി​ൽ ഞാ​യ​റാ​ഴ്​​ച സ​ന്ധ്യ​യോ​ടെ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ശ​നി​യാ​ഴ്​​ച  സു​ഹാ​റി​ൽ മൂ​ന്നു​പേ​ർ​ക്ക്​ ഇ​ടി​മി​ന്ന​ലേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ആ​ർ.​ഒ.​പി അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച ഖാ​ബൂ​റ​യി​ൽ ഒ​മാ​നി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ടി​രു​ന്നു. ഇ​വ​രെ 
സ്വ​ദേ​ശി​ക​ളാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. 

Loading...
COMMENTS