ലേബർ ക്യാമ്പിൽ 500 പേർ താമസിക്കുന്നുണ്ടോ? എങ്കിൽ െറസിഡൻറ് ഡോക്ടറെ നിയമിക്കണം
text_fields
മസ്കത്ത്: തലസ്ഥാന ഗവർ ണറേറ്റിലെ ലേബർ ക്യാമ്പുകൾക്ക് പുതിയ വ്യവസ്ഥകൾ ഏർ പ്പെടുത്തി മസ്കത്ത് നഗരസഭ. മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ ഡോക്ടറുടെ സേവ നം, സൗകര്യങ്ങളുള്ള ക്വാർേട്ടഴ്സ്, നല്ല കാൻറീൻ സൗകര്യം, വൃത്തിയുള്ള ശുചിമുറികൾ എന ്നിവ ഉണ്ടാകണം. തൊഴിലാളികൾക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുന്നതിനുള ്ള നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
ന ഗരസഭയുടെ പുതിയ നിർദേശപ്രകാരം അഞ്ഞൂറും അതിനു മുകളിലും ആളുകൾ താമസിക്കുന്ന ക്യാമ്പുകളിൽ റെസിഡൻറ് ഫിസിഷ്യനെ നിയമിക്കുകയും മെഡിക്കൽ ക്ലിനിക്ക് ഉണ്ടായിരിക്കുകയും വേണം. ക്യാമ്പിലെ താമസക്കാരുടെ എണ്ണം നൂറിനും അഞ്ഞൂറിനും മുകളിലാണെങ്കിൽ യോഗ്യതയുള്ള നഴ്സുമാരുടെ ചുമതലയിലുള്ള ഫസ്റ്റ് എയ്ഡ് സെൻറർ ഉണ്ടാകണം. പ്രഥമശുശ്രൂഷയിൽ പരിചയസമ്പന്നതയുള്ള മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യംചെയ്യാൻ അറിയുന്ന രണ്ടു ജീവനക്കാരും ഇവിടെയുണ്ടാകണം.
തൊഴിലിടത്തിൽ പരിക്കേറ്റതോ അല്ലെങ്കിൽ ക്യാമ്പിലെ താമസക്കാർ ആയതോ ആയ രോഗികളുടെ രജിസ്റ്റർ സൂക്ഷിക്കുകയും വേണം. ഇത്തരം സംഭവങ്ങൾ ബന്ധപ്പെട്ട മെഡിക്കൽ അധികൃതരെയോ മറ്റ് ഏജൻസികളെയോ അറിയിക്കുകയോ വേണമെന്നും നഗരസഭ അറിയിച്ചു. ജീവനക്കാർക്ക് താമസിക്കുന്നതിനായുള്ള ഡോർമെട്രികൾ മതിയായ വായുസഞ്ചാരമുള്ളതും പ്രകാശം കടക്കുന്നതുമാകണം. ഒാരോ ജീവനക്കാരനും ബെഡും കബോർഡും അടക്കം നാലു മീറ്ററിൽ കുറയാത്ത സ്ഥലം ഉണ്ടായിരിക്കണം.
തട്ടുകളായിട്ടുള്ള കട്ടിലുകൾ ഉപയോഗിക്കാൻ പാടില്ല. ഹാൾ അടക്കം സ്ഥലങ്ങളിൽ കിടക്കകൾ ഇടാനും പാടില്ല. നൂറ് പേരിലധികം താമസിക്കുന്ന ക്യാമ്പുകളിൽ രോഗികളായവരെ താമസിപ്പിക്കാൻ ഒരു വാർഡ് ഉണ്ടാകണം. മറ്റു രോഗികൾ കൂടി അസുഖബാധിതരാകുന്നത് തടയാനാണിത്. തീപിടിത്തത്തെ പ്രതിരോധിക്കുന്ന വസ്തുക്കളും തുണികളും ഉപയോഗിച്ചാകണം ക്യാമ്പിെൻറയും ടെൻറിെൻറയും നിർമാണം. കാറുകൾ, എൻജിനുകൾ, ജനറേറ്ററുകൾ, വാതക-പെട്രോൾ അധിഷ്ഠിത മെഷീനുകൾ എന്നിവ ടെൻറിന് 10 മീറ്റർ അകലെയാകണം ഉണ്ടായിരിക്കേണ്ടത്. ഡോർമെട്രികളാണെങ്കിൽ അഗ്നി ശമന സാമഗ്രികൾ, ഫസ്റ്റ് എയ്ഡ് കിറ്റ്, തീപിടിക്കാത്ത സാധനം ഉപയോഗിച്ചുള്ള വേസ്റ്റ്ബിൻ എന്നിവയും ഉണ്ടാകണം.
കുറഞ്ഞ വേതനക്കാരായ വിദേശ തൊഴിലാളികളുടെ (ബ്ലൂകോളർ ജീവനക്കാർ) ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഇത്. ബോഷർ, അമിറാത്ത്, മബേല എന്നിവിടങ്ങളിൽ ബ്ലൂകോളർ ജീവനക്കാരുടെ താമസകേന്ദ്രങ്ങൾ പാടില്ലെന്ന് അടുത്തിടെ നഗരസഭ നിർദേശിച്ചിരുന്നു. കഴിഞ്ഞ മേയ് മുതലാണ് ഇൗ നിർദേശം പ്രാബല്യത്തിൽ വന്നത്. ഇതിന് തുടർച്ചയായാണ് പുതിയ നടപടി. വിദേശ തൊഴിലാളികൾക്കായി വൻകിട താമസസമുച്ചയങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് പദ്ധതിയുണ്ട്. താമസമേഖലകളിൽനിന്ന് ബാച്ച്ലർ വിദേശ തൊഴിലാളികളെ പൂർണമായി നീക്കുന്നതിെനാപ്പം അവർക്ക് മികച്ച ജീവിതസൗകര്യംകൂടി ഒരുക്കാൻ ലക്ഷ്യമിട്ടാണ് ഇൗ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
