Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂവി സി.ബി.ഡിയിൽ...

റൂവി സി.ബി.ഡിയിൽ ബഹുനില പാർക്കിങ്​ കേന്ദ്രങ്ങൾ സ്​ഥാപിക്കുന്നു

text_fields
bookmark_border
റൂവി സി.ബി.ഡിയിൽ ബഹുനില പാർക്കിങ്​ കേന്ദ്രങ്ങൾ സ്​ഥാപിക്കുന്നു
cancel

മ​സ്ക​ത്ത്: റൂ​വി സി.​ബി.​ഡി മേ​ഖ​ല​യി​ൽ മൂ​ന്ന്​ ബ​ഹു​നി​ല പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു. നി​ർ​മാ​ണ​ത്തി​നാ​യി മ​സ്ക​ത്ത് ന​ഗ​ര​സ​ഭ സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു. സി.​ബി.​ഡി മേ​ഖ​ ല​യി​ലെ സു​ഹാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബാ​ങ്ക്, ഒ​മാ​ൻ പോ​സ്​​റ്റ്​ ഒാ​ഫി​സ്​ കെ​ട്ടി​ടം, ബൈ​ത്തു​ൽ മ​സ്കാ​ൻ കെ​ട ്ടി​ടം എ​ന്നി​വ​ക്ക് സ​മീ​പ​മാ​ണ് പാ​ർ​ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ഇ​വ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 560ഒാ​ളം വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക്​ ചെ​യ്യാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഒ​ന്നോ ര​ണ്ടോ നി​ല പാ​ർ​ക്കി​ങ്​ സൗ​ക​ര്യം നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഇ​തോ​ടെ സി.​ബി.​ഡി മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും പാ​ർ​ക്കി​ങ്​ പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. െസ​ൻ​ട്ര​ൽ ബാ​ങ്ക് ഒാ​ഫ് ഒ​മാ​ൻ, ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്ട്രി അ​ട​ക്കം നി​ര​വ​ധി സു​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ സി.​ബി.​ഡി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

നി​ര​വ​ധി ബാ​ങ്കു​ക​ൾ, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ, എ​യ​ർ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള വി​മാ​ന ക​മ്പ​നി​ക​ളു​ടെ ഒാ​ഫി​സു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, താ​മ​സ ഇ​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ​യു​ണ്ട്. ദി​വ​സ​വും നി​ര​വ​ധി​പേ​ർ ഇ​വി​ടെ വ​രു​ക​യും പോ​വു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​ത് പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​ക്കു​ന്നു​ണ്ട്. പാ​ർ​ക്കി​ങ് പ്ര​ശ്ന​ങ്ങ​ളും ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം ചി​ല ക​മ്പ​നി​ക​ളു​ടെ ഒാ​ഫി​സു​ക​ൾ സി.​ബി.​ഡി ഏ​രി​യ​യി​ൽ​നി​ന്ന് മാ​റ്റി​യി​ട്ടു​ണ്ട്.പു​തി​യ പാ​ർ​ക്കി​ങ് മേ​ഖ​ല നി​ർ​മി​ക്കു​ന്ന​ത്​ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും വൈ​കാ​തെ ഇ​ത്​ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും സി.​ബി.​ഡി​യി​ലെ സ്​​ഥി​രം സ​ന്ദ​ർ​ശ​ക​ൻ പ​റ​ഞ്ഞു. നി​ല​വി​ൽ പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം കി​ട്ടു​ക​യെ​ന്ന​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്. ഇ​പ്പോ​ൾ സ്വ​കാ​ര്യ ക​മ്പ​നി​ക്ക്​ കീ​ഴി​ലു​ള്ള ബ​ഹു​നി​ല പാ​ർ​ക്കി​ങ് സൗ​ക​ര്യം സി.​ബി.​ഡി ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സു​ഹൈ​ൽ ബ​ഹ്​​വാ​ൻ ഗ്രൂ​പ്പി​ന്​ കീ​ഴി​ലു​ള്ള​താ​ണ്​ പാ​ർ​ക്കി​ങ്​ കേ​ന്ദ്രം.

ഇ​ത്​ ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. സാ​ധാ​ര​ണ അ​ധി​കേ​പ​രും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ മ​ണ്ണ് നി​റ​ഞ്ഞ നി​ല​ത്ത് ക​ട്ട ഒ​ട്ടി​ക്കാ​ത്ത സ്ഥ​ല​ത്താ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​ത്. ബൈ​ത്തു​ൽ മ​സ്കാ​ൻ കെ​ട്ടി​ട​ത്തി​െൻറ മു​ൻ​വ​ശ​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത്​ പ​ണം അ​ട​ക്കാ​തെ നി​ര​വ​ധി പേ​ർ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്യു​ന്നു​ണ്ട്. ഇ​വി​ടം പാ​ർ​ക്കി​ങ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തോ​ടെ താ​മ​സ​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ർ പ​ണം ന​ൽ​കേ​ണ്ടി​വ​രും. ഇ​ത് നി​ല​വി​ലെ താ​മ​സ​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. എ​ന്നാ​ൽ, റൂ​വി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പാ​ർ​ക്കി​ങ് സൗ​ക​ര്യ​ക്കു​റ​വും സാ​ധാ​ര​ണ​മാ​ണ്. പാ​ർ​ക്കി​ങ് കി​ട്ടാ​ത്ത​തി​നാ​ൽ പു​റ​ത്തു​ള്ള​വ​ർ റൂ​വി​യി​ലേ​ക്ക് വ​രാ​ൻ മ​ടി​ക്കു​ന്നു. വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ലും റൂ​വി​യി​ലെ പാ​ർ​ക്കി​ങ് പ്ര​ശ്നം കൊ​ടു​മ്പി​രി​ക്കൊ​ള്ളും. അ​തി​നാ​ൽ, റൂ​വി​യി​ലെ​ത്തു​ന്ന​വ​ർ ഏ​റെ ദൂ​രെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. റൂ​വി ന​ഗ​ര​ത്തി​നു​ള്ളി​ൽ ഇ​ത്ത​രം പാ​ർ​ക്കി​ങ് സൗ​ക​ര്യ​മു​ണ്ടാ​ക്ക​ണ​മ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story