ഉരീദുവിന് 27 ദശലക്ഷം റിയാലിെൻറ അറ്റാദായം
text_fieldsമസ്കത്ത്: ഒമാനി ഖത്തരി ടെലികമ്യൂണിക്കേഷെൻറ (ഉരീദു ഒമാൻ) അറ്റാദായത്തിൽ ചെറിയ വ ർധന. ആദ്യ ഒമ്പത് മാസത്തിൽ 27 ദശലക്ഷം റിയാലിെൻറ അറ്റാദായമാണ് ലഭിച്ചത്. കഴിഞ്ഞ വർഷ ം സമാന കാലയളവിൽ 26.8 ദശലക്ഷമായിരുന്നു അറ്റാദായം. 0.7 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. കമ്പനിയുടെ വരുമാനം ഇക്കാലയളവിൽ 0.4 ശതമാനം കുറഞ്ഞ് 211.1 ദശലക്ഷം റിയാലായി. കുറഞ്ഞ മൊബൈൽ വരുമാനമാണ് ഇൗ കുറവിന് കാരണമെന്ന് കമ്പനി മസ്കത്ത് സെക്യൂരിറ്റീസ് മാർക്കറ്റിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ പറയുന്നു.
ഉരീദു ഒമാെൻറ മൊത്തം ഉപഭോക്താക്കളുടെ എണ്ണം ഇക്കാലയളവിൽ 2.1 ശതമാനം ഉയർന്ന് 29.81 ലക്ഷമായി. ഫിക്സഡ് സേവനദാതാക്കളുടെ എണ്ണം 1.63 ലക്ഷമായും മൊബൈൽ പോസ്റ്റ് പെയിഡ് ഉപഭോക്താക്കളുടെ എണ്ണം 2.66 ലക്ഷമായും പ്രീപെയിഡ് ഉപഭോക്താക്കളുടെ എണ്ണം 25.51 ലക്ഷമായുമാണ് ഉയർന്നത്. ഇൗ വർഷം ഇതുവരെയുള്ള പ്രവർത്തനത്തിൽ സംതൃപ്തരാണെന്ന് ഉരീദു ഒമാൻ സി.ഇ.ഒ ഇയാൻ ഡെഞ്ച് പറഞ്ഞു. ഫിക്സഡ് ആൻഡ് വയർലെസ് നെറ്റ്വർക്ക് രംഗത്തെ നിക്ഷേപം തുടരുകയാണ്. 97 ശതമാനം സ്ഥലത്തും മൊബൈൽ എൽ.ടി.ഇ സേവനങ്ങൾ എത്തിക്കാൻ സാധിച്ചതായും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
