മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രമായി മാറിയതായി ഒമാൻ കാലാവസ ്ഥ നിരീക്ഷണകേന്ദ്രത്തിന് കീഴിലുള്ള ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അറബിക്കടലിെൻറ കിഴക്ക് ഭാഗത്ത് ഇന്ത്യൻ തീരത്തുനിന്ന് 200 കി.മീറ്റർ അകലെയാണ് തീവ്ര ന്യൂനമർദത്തിെൻറ സ്ഥാനം. ഒമാനിലെ റാസ് അൽ മദ്റക്ക തീരത്തുനിന്ന് 1400 കി.മീറ്റർ അകലെയുമാണ് തീവ്രന്യൂനമർദം ഉള്ളത്. മണിക്കൂറിൽ 31 കി.മീറ്റർ മുതൽ 50 കി.മീറ്റർ വരെയാണ് കേന്ദ്രഭാഗത്തെ കാറ്റിെൻറ വേഗത. ഇന്ത്യൻ തീരത്തേക്കാണ് നിലവിൽ തീവ്ര ന്യൂനമർദത്തിെൻറ സഞ്ചാരമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച രാവിലെ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
വെള്ളിയാഴ്ച കൂടുതൽ ശക്തിയാർജിച്ച് അതിതീവ്ര ന്യൂനമർദമാകാനും ദിശ മാറി അറബിക്കടലിൽ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കാനുമാണ് സാധ്യത. കാലാവസ്ഥ മാറ്റങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങൾ മുന്നറിയിപ്പ് സന്ദേശങ്ങൾ പിന്തുടരണമെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയും അറിയിച്ചു. തീവ്ര ന്യൂനമർദം വെള്ളിയാഴ്ച വൈകുന്നേരം വരെ കിഴക്ക്-വടക്കു കിഴക്ക് ദിശയിലായി സഞ്ചരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ശേഷം ദിശമാറി പടിഞ്ഞാറ് ദിശയിൽ കൂടുതൽ ശക്തിപ്രാപിച്ച് തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി അടുത്ത 72 മണിക്കൂറിൽ സഞ്ചരിക്കുമെന്നും കാലാവസ്ഥ വകുപ്പിെൻറ പ്രവചനത്തിൽ പറയുന്നു.