Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാ​െൻറ ബജറ്റ്​ കമ്മി ...

ഒമാ​െൻറ ബജറ്റ്​ കമ്മി 24.7 ശതമാനം കുറഞ്ഞു

text_fields
bookmark_border
ഒമാ​െൻറ ബജറ്റ്​ കമ്മി  24.7 ശതമാനം കുറഞ്ഞു
cancel

മ​സ്​​ക​ത്ത്​: സ​ർ​ക്കാ​റി​​െൻറ പൊ​തു​വ​രു​മാ​നം വ​ർ​ധി​ക്കു​ക​യും ബ​ജ​റ്റ്​ ക​മ്മി കു​ത്ത​നെ കു​റ​യ​ു​ ക​യും ചെ​യ്യു​ന്ന​താ​യി ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ ക​ൾ കാ​ണി​ക്കു​ന്നു. ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം​വ​രെ 1.4 ശ​ത​കോ​ടി റി​യാ​ലാ​ണ്​ ക​മ്മി. ക​ഴി​ഞ്ഞ വ​ർ​ഷം സ​മാ​ന കാ​ല​യ​ള​വി​ൽ 1.8 ശ​ത​കോ​ടി റി​യാ​ലാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ 24.7 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വാ​ണ്​ ബ​ജ​റ്റ്​ ക​മ്മി​യി​ലു​ണ്ടാ​യ​തെ​ന്ന്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഇൗ ​വ​ർ​ഷ​ത്തി​ലെ ആ​ദ്യ എ​ട്ടു മാ​സ കാ​ല​യ​ള​വി​ലെ സ​ർ​ക്കാ​റി​​െൻറ വ​രു​മാ​നം 6.9 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 7.1 ശ​ത​കോ​ടി റി​യാ​ലാ​യി. എ​ണ്ണ​വി​ല​യി​ലെ തി​രി​ച്ചു​ക​യ​റ്റ​മാ​ണ്​ വ​രു​മാ​ന വ​ർ​ധ​ന​ക്ക്​​ പ്ര​ധാ​ന കാ​ര​ണം.

മൊ​ത്തം പൊ​തു​ചെ​ല​വി​ൽ ചെ​റി​യ വ​ർ​ധ​ന ദൃ​ശ്യ​മാ​ണ്. സു​ര​ക്ഷ-​പ്ര​തി​രോ​ധ മേ​ഖ​ല​യൊ​ഴി​ച്ച്​ ഏ​താ​ണ്ടെ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ന​ട​പ്പു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ചെ​ല​വി​ൽ വ​ർ​ധ​ന​യു​ണ്ട്. സു​ര​ക്ഷ-​പ്ര​തി​രോ​ധ ചെ​ല​വി​ൽ 3.9 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​ത്. സി​വി​ൽ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന ചെ​ല​വ്​ 3.1 ശ​ത​മാ​നം കൂ​ടി​യ​പ്പോ​ൾ വാ​യ്​​പ​ക​ളി​ലെ പ​ലി​ശ ആ​റു ശ​ത​മാ​നം ഉ​യ​ർ​ന്നു. എ​ണ്ണ ഉ​ൽ​പാ​ദ​നം ഒ​രു ശ​ത​മാ​ന​വും വാ​ത​ക ഉ​ൽ​പാ​ദ​നം 30.3 ശ​ത​മാ​ന​വും മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ കൂ​ടി. പ്ര​കൃ​തി​വാ​ത​ക​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​നം 0.7 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 1.2 ശ​ത​കോ​ടി റി​യാ​ലാ​യി. ക​സ്​​റ്റം​സ്​ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ 142 ദ​ശ​ല​ക്ഷം റി​യാ​ലും കോ​ർ​പ​റേ​റ്റ്​ വ​രു​മാ​ന നി​കു​തി​യി​ൽ​നി​ന്ന്​ 570 ദ​ശ​ല​ക്ഷം റി​യാ​ലും വ​രു​മാ​ന​മാ​യി ല​ഭി​ച്ചു. കാ​പി​റ്റ​ൽ റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ൽ 75 ദ​ശ​ല​ക്ഷം റി​യാ​ലും വ​രു​മാ​ന​മാ​യി ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story