Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ എയർ-ലുഫ്​താൻസ...

ഒമാൻ എയർ-ലുഫ്​താൻസ സഹകരണം വിപുലീകരിക്കുന്നു

text_fields
bookmark_border
ഒമാൻ എയർ-ലുഫ്​താൻസ സഹകരണം വിപുലീകരിക്കുന്നു
cancel

മ​സ്​​ക​ത്ത്​: ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​റും യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന ക​മ്പ​ നി​യാ​യ ലു​ഫ്​​താ​ൻ​സ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം വി​പു​ല​മാ​ക്കു​ന്നു. അ​ഞ്ച്​ യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ളെ കൂ​ ടി ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള കോ​ഡ്​​ഷെ​യ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ധാ​ര​ണ​യാ​യ​ത്. വി​മാ​ന ക​മ്പ​നി​ക​ൾ ത​ങ്ങ​ൾ​ക്ക്​ സ​ർ​വി​സി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ മ​റ്റു​ വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ സ​ർ​വി​സ്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണ്​ കോ​ഡ്​​ഷെ​യ​ർ. ധാ​ര​ണ​പ്ര​കാ​രം മ​സ്​​ക​ത്തി​ൽ​നി​ന്ന്​ മ്യൂ​ണി​ച്ചി​ലേ​ക്കോ ഫ്രാ​ങ്ക്​​ഫ​ർ​ട്ടി​ലേ​ക്കോ ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ൽ പോ​കു​ന്ന​വ​ർ​ക്ക്​ അ​വി​ടെ​നി​ന്ന്​ ലു​ഫ്​​താ​ൻ​സ​യു​ടെ വി​മാ​ന​ത്തി​ൽ ആം​സ്​​റ്റ​ർ​ഡാം, ഡ​ബ്ലി​ൻ, ഹെ​ൽ​സി​ങ്കി, ഒ​സ്​​ലോ, വാ​ർ​സാ എ​ന്നീ യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ലു​ഫ്​​താ​ൻ​സ​യു​ടെ വി​മാ​ന​ത്തി​ൽ പോ​കാ​ൻ ക​ഴി​യും.

ഒ​ക്​​ടോ​ബ​ർ 27 മു​ത​ലാ​ണ്​ പു​തു​ക്കി​യ ധാ​ര​ണ​പ്ര​കാ​ര​മു​ള്ള സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക. യൂ​റോ​പ്പി​ലെ പ്ര​മു​ഖ വാ​ണി​ജ്യ-​സാം​സ്​​കാ​രി​ക-​ച​രി​ത്ര ന​ഗ​ര​ങ്ങ​ളാ​യ അ​ഞ്ചി​ട​ങ്ങ​ളി​ലേ​ക്ക​മു​ള്ള ടി​ക്ക​റ്റു​ക​ൾ ഒ​മാ​ൻ എ​യ​ർ വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ ട്രാ​വ​ൽ ഏ​ജ​ൻ​റ്​ വ​ഴി​യോ മ​റ്റ്​ ഒൗ​ട്ട്​​ലെ​റ്റു​ക​ൾ വ​ഴി​യോ ബു​ക്ക്​ ചെ​യ്യാ​ൻ ക​ഴി​യും. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്​ കോ​ഡ്​​ഷെ​യ​ർ ധാ​ര​ണ​ക​ളെ​ന്ന്​ ഒ​മാ​ൻ എ​യ​ർ സി.​ഇ.​ഒ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ റൈ​സി പ​റ​ഞ്ഞു. ബി​സി​ന​സ്​-​വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഒ​മാ​നി​ലേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക​ൾ അ​ത്​ എ​ളു​പ്പ​മാ​ക്കു​ന്നു. ഒ​മാ​ൻ എ​യ​ർ അ​തി​ഥി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്രാ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു. 2017ലാ​ണ്​ ഇ​രു വി​മാ​ന ക​മ്പ​നി​ക​ളും ആ​ദ്യ​മാ​യി കോ​ഡ്​​ഷെ​യ​ർ ധാ​ര​ണ​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. ബ്ര​സ​ൽ​സ്, വി​യ​ന, പ്രേ​ഗ്, മ​ഡ്രി​ഡ്, ബാ​ഴ്​​സ​ലോ​ണ എ​ന്നി​വി​ട​ങ്ങ​ളാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട ധാ​ര​ണ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന ന​ഗ​ര​ങ്ങ​ൾ. പു​തി​യ ധാ​ര​ണ​യോ​ടെ കോ​ഡ്​​ഷെ​യ​റി​ങ്​ ന​ഗ​ര​ങ്ങ​ളു​ടെ എ​ണ്ണം 12 ആ​യി ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story