Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ കൈ​മാ​റു​ന്നു

text_fields
bookmark_border
വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ മെ​ഡി​ക്ക​ൽ  പ​രി​ശോ​ധ​ന സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ കൈ​മാ​റു​ന്നു
cancel

മ​സ്​​ക​ത്ത്​: വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൈ​മാ​റാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്​ ഒ​രു​ങ്ങു​ന്നു. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത (പി.​പി.​പി) മാ​തൃ​ക​യി​ൽ ഫി​റ്റ് ​​ന​സ്​ കേ​ന്ദ്ര​ങ്ങ​ൾ സ്​​ഥാ​പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​മാ​യി മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ ി​ലാ​കും ഇ​ത്ത​രം കേ​ന്ദ്രം സ്​​ഥാ​പി​ക്കു​ക.
പു​തു​താ​യി ​െറ​സി​ഡ​ൻ​റ്​ കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കു​ന് ന​വ​ർ​ക്കും പു​തു​ക്കാ​ൻ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കു​മു​ള്ള വൈ​ദ്യ പ​രി​ശോ​ധ​ന ഇ​വി​ടെ​യാ​കും ന​ട​ത്തു​ക.
ഇ​ത്​ വി​ജ​യ​ക​ര​മാ​കു​ന്ന പ​ക്ഷം ഒ​മാ​​െൻറ മ​റ്റു​ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. ഒ​മാ​ൻ പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​പ്ര​കാ​രം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ക്കാ​ൻ പോ​കു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ്​ ഇ​ത്. ഏ​റ്റ​വും ആ​ധു​നി​ക​മാ​യ മെ​ഡി​ക്ക​ൽ-​തൊ​ഴി​ൽ​പ​ര​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന സം​വി​ധാ​ന​മാ​കും ഇ​വി​ടെ​യു​ണ്ടാ​വു​ക​യെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു. ​

െറ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ഇ​വി​ട​ത്തെ സം​വി​ധാ​ന​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കു​ക​യും ചെ​യ്യും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ്വ​കാ​ര്യ പ​ങ്കാ​ളി​ക്ക്​ ദീ​ർ​ഘ​കാ​ല പി.​പി.​പി ക​രാ​ർ പ്ര​കാ​രം ഫി​റ്റ്​​ന​സ്​ കേ​ന്ദ്ര​ത്തി​​െൻറ രൂ​പ​ക​ൽ​പ​ന, നി​ർ​മാ​ണം (അ​ല്ലെ​ങ്കി​ൽ ലീ​സ്), പ്ര​വ​ർ​ത്ത​നം, അ​റ്റ​കു​റ്റ​പ്പ​ണി ചു​മ​ത​ല​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക​യെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ് അ​റി​യി​ച്ചു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ലെ പ​ക​ർ​ച്ച​വ്യാ​ധി പ​രി​ശോ​ധ​ന​ക്ക്​ സ​മ​ഗ്ര​വും ആ​ധു​നി​ക​വു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​കും പു​തി​യ ഫി​റ്റ്​​ന​സ്​ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​വു​ക. പ​രി​ശോ​ധ​ന നി​ല​വാ​ര​ത്തി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​കും ത​യാ​റാ​ക്കു​ക. മെ​ഡി​ക്ക​ൽ ടെ​സ്​​റ്റ്​ പ​രി​ശോ​ധ​ന ഫ​ലം റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​​െൻറ പാ​സ്​​പോ​ർ​ട്ട്​​സ്​ ആ​ൻ​ഡ്​​ ​െറ​സി​ഡ​ൻ​സ​സ്​ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ ഇ​ല​ക്​​ട്രോ​ണി​ക്​ രീ​തി​യി​ൽ അ​യ​ച്ചു​ന​ൽ​കു​ക​യും ചെ​യ്യും.

ഇ​തി​നു​ശേ​ഷ​മാ​കും ​െറ​സി​ഡ​ൻ​റ്​ കാ​ർ​ഡ്​ അ​നു​വ​ദി​ക്കു​ക. നി​ല​വി​ൽ ആ​രോ​ഗ്യ വ​കു​പ്പി​നു കീ​ഴി​ൽ ഒ​മാ​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ​െറ​സി​ഡ​ൻ​റ്​ കാ​ർ​ഡി​നാ​യു​ള്ള വി​ദേ​ശി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ക്ഷ​യ​രോ​ഗം, ഹെ​പ്പ​റ്റൈ​റ്റി​സ്​ എ, ​ബി, സി, ​എ​ച്ച്.​െ​എ.​വി, എ​യി​ഡ്​​സ്, ചി​ല ലൈം​ഗി​ക പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കു​ള്ള പ​രി​ശോ​ധ​ന​യാ​ണ്​ പൊ​തു​വെ ന​ട​ക്കു​ന്ന​ത്. വീ​ട്ടു​ജോ​ലി​ക്കാ​ർ, ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക്​ അ​ധി​ക പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ഒ​ക്​​ടോ​ബ​ർ ആ​ദ്യം ന​ട​ന്ന സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ-​പ​ങ്കാ​ളി​ത്ത ഫോ​റ​ത്തി​ൽ ഡ​യാ​ലി​സി​സ്​ സ​െൻറ​ർ, പ്രൈ​മ​റി ആ​രോ​ഗ്യ കേ​ന്ദ്രം, സെ​ക്ക​ൻ​ഡ​റി ആ​ശു​പ​ത്രി, സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി ചേ​ർ​ന്ന്​ ഒ​മാ​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ സ്​​ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story