Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്തി​ലെ പൊ​തു...

മ​സ്​​ക​ത്തി​ലെ പൊ​തു പാ​ർ​ക്കു​ക​ളി​ൽ സൈ​ക്കി​ളു​ക​ൾ​ക്ക്​ ​‘നോ ​എ​ൻ​ട്രി’

text_fields
bookmark_border
മ​സ്​​ക​ത്തി​ലെ പൊ​തു പാ​ർ​ക്കു​ക​ളി​ൽ സൈ​ക്കി​ളു​ക​ൾ​ക്ക്​ ​‘നോ ​എ​ൻ​ട്രി’
cancel
camera_alt???????????????? ???????????????????? ??????????? ?????????????? ??????????? ????????

മ​സ്ക​ത്ത്: മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​തു​പാ​ർ​ക്കു​ക​ളി​ൽ സൈ​ക്കി​ളു​ക​ൾ​ക്കും മോേ​ട്ടാ​ർ സ ൈ​ക്കി​ളു​ക​ൾ​ക്കും മ​സ്ക​ത്ത് ന​ഗ​ര​സ​ഭ നി​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. പാ​ർ​ക്കു​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് ​ സൈ​ക്കി​ളു​ക​ൾ അ​പ​ക​ട സാ​ധ്യ​ത​യു​യ​ർ​ത്തു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം സ​ന്ദ​ർ​ശ​ക​ർ​ക്കു​ണ്ടാ​ക്കു​ന്ന ശ​ല്യ​വും അ​സൗ​ക​ര്യ​വും മു​ൻ​നി​ർ​ത്തി​യാ​ണ്​ ന​ട​പ​ടി​യെ​ന്നും ഇ​തു​ സം​ബ​ന്ധ​മാ​യി മ​സ്ക​ത്ത് ന​ഗ​ര​സ​ഭ പു​റ​ത്തി​റ​ക്കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

പാ​ർ​ക്കു​ക​ളി​ലെ ചെ​ടി​ക​ൾ​ക്കും പ​ച്ച​പ്പു​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​ക്കു​ന്ന​ത്​ ത​ട​യ​ൽ നി​രോ​ധ​ത്തി​​െൻറ ല​ക്ഷ്യ​മാ​ണെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ​ക്കു​ള്ള വി​ശ​ദീ​ക​ര​ണ​മാ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. 32/97 പ്രാ​ദേ​ശി​ക ഉ​ത്ത​ര​വ് പ്ര​കാ​രം ന​ട​പ്പി​ലാ​ക്കി​യ​താ​ണ്​ തീ​രു​മാ​നം. ഖു​റം നാ​ച്വ​റ​ൽ പാ​ർ​ക്കി​ൽ മാ​ത്ര​മാ​ണ്​ ഇൗ ​നി​രോ​ധം ബാ​ധ​ക​മ​ല്ലാ​തി​രി​ക്കു​ക. ഇ​വി​ടെ ന​ഗ​ര​സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സൈ​ക്കി​ളു​ക​ൾ വാ​ട​ക​ക്ക്​ ന​ൽ​കു​ന്ന സം​വി​ധാ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി ചെ​റു​കി​ട-​ഇ​ട​ത്ത​രം ക​മ്പ​നി​യാ​ണ്​ ഇ​തു ന​ട​ത്തു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന രീ​തി​യി​ൽ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യും ഇ​വി​ടെ സൈ​ക്കി​ൾ സ​വാ​രി​ക്ക് പ്ര​ത്യേ​ക പാ​ത ഒ​രു​ക്കി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story