പശ്ചിമേഷ്യയിലെ 15 മികച്ച ഹോട്ടലുകളിൽ അൽ ബുസ്താൻ പാലസും
text_fieldsമസ്കത്ത്: പ്രമുഖ ലക്ഷ്വറി-ലൈഫ് സ്റ്റൈൽ ട്രാവൽ മാസികയായ കോൺടെനാസ്റ്റ് ട്രാവലർ വാർഷിക റീഡേഴ്സ് ചോയിസ് അവാർഡുകൾ പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച 15 ഹോട്ടലുകളുടെ പട്ടികയിൽ റിറ്റ്സ് കാൾട്ടൺ ഗ്രൂപ്പിന് കീഴിലുള്ള മസ്കത്തിലെ അൽ ബുസ്താൻ പാലസ് ഹോട്ടലും ഉൾപ്പെട്ടിട്ടുണ്ട്. മാസികയുടെ മൊത്തം ആറു ലക്ഷത്തിലധികം വായനക്കാരുടെ യാത്ര-താമസ അനുഭവങ്ങളിൽനിന്നാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ട്രാവൽ മേഖലയിലെ അഭിമാനാർഹമായ പുരസ്കാരമായാണ് കോൺടെനാസ്റ്റ് റീഡേഴ്സ് ചോയിസ് അവാർഡുകൾ പരിഗണിക്കപ്പെടുന്നത്.
അവാർഡ് ഏറ്റവും മികച്ച നേട്ടമാണെന്ന് ഹോട്ടൽ ജനറൽ മാനേജർ കാതറിൻ ഹെർസ് പറഞ്ഞു. അതിഥികൾ ഹോട്ടലിലെത്തുന്ന നിമിഷം മുതൽ മികവുറ്റ സേവനമാണ് നൽകുന്നത്. ജീവനക്കാരുടെയെല്ലാം ഒരുമിച്ചുള്ള പ്രവർത്തനമാണ് അവാർഡ് നേട്ടം സാധ്യമാക്കിയതെന്നും ജനറൽ മാനേജർ പറഞ്ഞു. 30 വർഷത്തിലധികമായി മസ്കത്തിലെ ആഡംബര ഹോസ്പിറ്റാലിറ്റി മേഖലയിലെ തിളക്കമാർന്ന സാന്നിധ്യമാണ് അൽ ബുസ്താൻ പാലസ്. മുമ്പ് കൊട്ടാരമായിരുന്ന ഹോട്ടൽ അതിെൻറ തനത് സവിശേഷതകളെല്ലാം നിലനിർത്തിയാണ് ഹോട്ടലാക്കി മാറ്റിയത്. അടുത്തിടെ ഹോട്ടലിൽ നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
