മസ്കത്ത്: മലമുകളിൽ കുടുങ്ങിയ സ്വദേശിക്ക് സിവിൽ ഡിഫൻസ് തുണയായി. ദാഖിലിയ ഗവർണറേറ്റിലെ ബർക്കത്ത് അൽ മൗസ് മേഖലയിലാണ് സംഭവം. പ്രദേശത്തെ ഏറ്റവും ഉയർന്ന കൊടുമുടി കയറിയ ആൾക്ക് ക്ഷീണംമൂലം തിരിച്ചിറങ്ങാൻ സാധിക്കാതെ വരുകയായിരുന്നു.
രക്ഷാഭ്യർഥന ലഭിച്ചതിനെ തുടർന്ന് മലമുകളിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ ഇയാൾക്ക് വേണ്ട വൈദ്യപരിചരണം നൽകുകയും തിരിച്ചിറക്കുകയും ചെയ്തു.