Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗതാഗത സേവനങ്ങൾക്ക്​...

ഗതാഗത സേവനങ്ങൾക്ക്​ ഇലക്​ട്രോണിക്​ സംവിധാനം അവതരിപ്പിച്ചു

text_fields
bookmark_border
ഗതാഗത സേവനങ്ങൾക്ക്​ ഇലക്​ട്രോണിക്​ സംവിധാനം അവതരിപ്പിച്ചു
cancel
camera_alt????? ???????????????????? ??????????????? ???????????????????????

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ ക​ര​ഗ​താ​ഗ​ത മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്​ പ്ലാ​റ്റ്​​ഫോ​റം ‘ന​ഖ​ൽ’ ഗ​താ​ഗ​ത-​വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ചു. ഡി​സം​ബ​ർ ഒ​ന്ന്​ മു​ത​ൽ പു​തി​യ സം​വി​ധാ​നം ‘മു​വാ​സ​ലാ​ത്ത്​’ ബ്രാ​ൻ​ഡി​ന്​ കീ​ഴി​ലാ​കും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​വു​ക. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി​യാ​ണ്​ ‘ന​ഖ​ൽ’ അ​വ​ത​രി​പ്പി​ച്ച​ത്. ലൈ​സ​ൻ​സി​ങ്, പെ​ർ​മി​റ്റു​ക​ൾ, വ്യ​ക്​​തി​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും വെ​ഹി​ക്കി​ൾ ര​ജി​സ്​​ട്രേ​ഷ​ൻ, വെ​ഹി​ക്കി​ൾ ഒാ​പ​റേ​ഷ​ൻ​സ്​ കാ​ർ​ഡ്​ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ന​ഖ​ൽ വെ​ബ്​​സൈ​റ്റ്​ വ​ഴി​യും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന​യും ല​ഭ്യ​മാ​കും. ക​ര​ഗ​താ​ഗ​ത സേ​വ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ക​മ്പ​നി​ക​ളു​ടെ​യും വ്യ​ക്​​തി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഇൗ ​ഇ​ല​ക്​​ട്രോ​ണി​ക്​ പ്ലാ​റ്റ്​​ഫോ​മി​ൽ ല​ഭ്യ​മാ​കു​മെ​ന്ന്​ ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി പ​റ​ഞ്ഞു. ലൈ​സ​ൻ​സു​ക​ൾ​ക്കും പെ​ർ​മി​റ്റു​ക​ൾ​ക്കു​മാ​യു​ള്ള അ​പേ​ക്ഷ പൂ​ർ​ണ​മാ​യും വി​ശ​ക​ല​നം ചെ​യ്​​ത ശേ​ഷ​മാ​കും ന​ൽ​കു​ക.

‘ന​ഖ​ൽ’ വെ​ബ്​​സൈ​റ്റും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​​െൻറ ഇ-​സേ​വ​ന​വു​മാ​യും വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ഇ​ൻ​വെ​സ്​​റ്റ്​ ഇൗ​സി ഇ-​സേ​വ​ന​വു​മാ​യും ബ​ന്ധ​പ്പെ​ടു​ത്തി​യി​രി​ക്കും. ഒ​മാ​നി ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്​​ഥാ​പ​ന​മാ​യ ഗ്ലോ​ബ​ൽ ക​മ്പ്യൂ​ട്ട​ർ സ​ർ​വി​സ​സി​നാ​ണ്​ അ​ടു​ത്ത 10 വ​ർ​ഷ കാ​ല​യ​ള​വി​ലേ​ക്ക്​ ഇ-​പ്ലാ​റ്റ്​​ഫോ​മി​​െൻറ പ്ര​വ​ർ​ത്ത​ന- അ​റ്റ​കു​റ്റ​പ്പ​ണി ചു​മ​ത​ല. ക​ര​ഗ​താ​ഗ​ത മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളും ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളും ത​ട​യാ​ൻ പു​തി​യ സം​വി​ധാ​നം വ​ഴി സാ​ധി​ക്കും. മു​വാ​സ​ലാ​ത്തി​നെ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യാ​യി മാ​റ്റി​യ​താ​യും ഗ​താ​ഗ​ത-​വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ‘ന​ഖ​ലി’​ന്​ ഒ​പ്പം ബ​സു​ക​ളും ഫെ​റി സ​ർ​വി​സു​ക​ളും ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​ക്ക്​ കീ​ഴി​ലാ​കും പ്ര​വ​ർ​ത്തി​ക്കു​ക. പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കും ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ങ്ങ​ൾ​ക്കും ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​വും മു​വാ​സ​ലാ​ത്തി​ന്​ ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story