മത്ര മത്സ്യമാർക്കറ്റ് നഗരസഭ ഏറ്റെടുത്തു
text_fieldsമസ്കത്ത്: തലസ്ഥാന മേഖലയിലെ പ്രമുഖ മത്സ്യ മാർക്കറ്റായ മത്ര മത്സ്യമാർക്കറ്റിെൻറ നടത്തിപ്പുചുമതല മസ്കത്ത് നഗരസഭ ഏറ്റെടുത്തു. മത്സ്യവും പച്ചക്കറികളും പഴവർഗങ്ങളും വിൽക്കുന്ന നിരവധി സ്റ്റാളുകൾ അടങ്ങുന്ന മാർക്കറ്റിെൻറ നടത്തിപ്പ് ഇതുവരെ സ്വകാര്യ കമ്പനിക്കായിരുന്നു. മാർക്കറ്റിൽ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട വിഷയമാണ് കമ്പനി പിന്മാറാൻ കാരണം. ഇൗ മേഖലയിൽ ഏറെ പരിചയമുള്ള കമ്പനിക്കായിരുന്നു നടത്തിപ്പ് അവകാശം നൽകിയിരുന്നതെന്ന് നഗരസഭ പറഞ്ഞു. ഇങ്ങനെ പ്രധാന മാർക്കറ്റുകളുടെയും മറ്റും നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കുകയെന്നത് തങ്ങളുടെ നയമാണ്. എന്നാൽ, രാജ്യത്തെ മൊത്തമായി ബാധിച്ച സാമ്പത്തിക പ്രതിസന്ധി മൂലം നടത്തിപ്പിന് ഏൽപിച്ച കമ്പനി നിരവധി പ്രയാസങ്ങൾ നേരിടുകയായിരുന്നു. വാടക ഗണ്യമായി കുറഞ്ഞതാണ് ഇതിൽ പ്രധാന കാരണം.
സ്വകാര്യ കമ്പനി നടത്തിപ്പ് ഏറ്റെടുക്കുന്നതിനുമുമ്പ് സാധ്യത പഠനം നടത്തിയിരുന്നെങ്കിലും വാടക കുറയുമെന്ന പ്രശ്നം മുൻകൂട്ടി കണ്ടിരുന്നില്ല. ഏറെ പ്രാധാന്യം നൽകിയാണ് നഗരസഭ മത്ര മത്സ്യമാർക്കറ്റ് നിർമിച്ചത്. മസ്കത്തിെൻറ ഹൃദയഭാഗത്ത് നിർമിച്ച ഇൗ മാർക്കറ്റിെൻറ നിർമാണത്തിൽ വിൽപനക്കാരെൻറയും ഉപേഭാക്താവിെൻറയും താൽപര്യങ്ങൾ പരിഗണിച്ചിട്ടുണ്ട്. വികസന സ്വഭാവത്തോടെ നിർമിച്ച ഇൗ മാർക്കറ്റ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രം കൂടിയാണ്. കണ്ണായ സ്ഥലത്ത് നിർമിച്ച മാർക്കറ്റ് ആയിരുന്നിട്ടുകൂടി നിരവധി കടകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെയാണ് നിലവിലെ നടത്തിപ്പുകാർക്ക് പ്രയാസം നേരിട്ടത്. കടയുടമകൾ ഇനി വാടക നഗരസഭക്ക് േനരിട്ടാണ് നൽേകണ്ടത്. ഇവിടത്തെ വ്യാപാരികൾക്ക് മികച്ച സേവനങ്ങൾ നൽകുമെന്നും അവരുടെ ബിസിനസുമായി മുേമ്പാട്ട് പോവാമെന്നും നഗരസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
