റെസിഡൻറ് കാർഡ് പുതുക്കാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കും
text_fieldsമസ്കത്ത്: വിദേശി ജീവനക്കാരുടെ െറസിഡൻറ് കാർഡുകൾ പുതുക്കാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. ഇത്തരം കമ്പനികൾക്കായുള്ള എല്ലാ സേവനങ്ങളും റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിലാണ് വിദേശി ജീവനക്കാരുടെ െറസിഡൻറ് കാർഡ് പുതുക്കേണ്ടത്. പുതുക്കാത്ത പക്ഷം ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയക്കണം. ഇങ്ങനെ ചെയ്യാത്ത സ്ഥാപനങ്ങൾക്കും കമ്പനികൾക്കും മന്ത്രാലയത്തിൽനിന്ന് ഒരു സേവനവും ലഭ്യമായിരിക്കുകയില്ലെന്നാണ് മന്ത്രിതല ഉത്തരവ് 90/2013 പ്രകാരം മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.
പ്രഖ്യാപനം വന്ന് ഒരു മാസത്തിനുള്ളിൽ ഇത്തരം കമ്പനികൾ നിയമം നടപ്പാക്കിയിരിക്കണം. അല്ലാത്തപക്ഷം കമ്പനികൾക്ക് സേവനങ്ങൾ ലഭിക്കില്ല. കമ്പനികൾ ജീവനക്കാർക്ക് നൽകാനുള്ള ശമ്പളം മുഴുവനായി നൽകുകയും ലേബർ കാർഡ് പുതുക്കുകയും വേണം. അല്ലെങ്കിൽ ഇത്തരം വിദേശി ജീവനക്കാരെ ലേബർകാർഡ് ഇല്ലാതെത്തന്നെ നാട്ടിലേക്ക് അയക്കണം. വിദേശി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകിയതായി വ്യക്തമാക്കുന്ന കത്തും മന്ത്രാലയത്തിന് നൽകണം. ശമ്പള കുടിശ്ശിക നൽകാത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയെടുക്കും. ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാനുള്ള കമ്പനികൾ കൃത്യസമയത്തുതന്നെ അവ നൽകണമെന്നും പ്രസ്താവനയിലുണ്ട്.
എണ്ണവില കുറഞ്ഞതിനെ തുടർന്ന് നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി ഒമാനിലെ നിരവധി കമ്പനികളെയും സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി കമ്പനികൾക്ക് ശമ്പളം നൽകാൻ കഴിയുന്നില്ല. അതോടൊപ്പം നിരവധി ജീവനക്കാരുടെ ലേബർ കാർഡുകൾ പുതുക്കാനും കഴിയുന്നില്ല. അതിനാൽ, നിരവധി േപർ കമ്പനികളിൽ േജാലി ചെയ്യാനോ നാട്ടിൽ േപാവാനോ കഴിയാതെ വിഷമിക്കുന്നുണ്ട്. ഇതിെൻറ വെളിച്ചത്തിലാണ് അധികൃതർ ശക്തമായ നടപടിയുമായി മുന്നോട്ട് പോവുന്നത്. പുതിയ ഉത്തരവിെൻറ വെളിച്ചത്തിൽ ലേബർ കാർഡ് പുതുക്കാൻ കഴിയാത്ത ജീവനക്കാരെ നാട്ടിലയക്കാനുള്ള സൗകര്യം കൂടിയാണ് മന്ത്രാലയം ഉണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
om_021019287404_1569984772.jpg)