ആഘോഷരാവിന് തിരശ്ശീല ഉയരാൻ ഇനി മണിക്കൂറുകൾ
text_fieldsസലാല: സലാലയിലെ മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീത നക്ഷത്രരാവ് ‘ഹാ ർമണിയസ് കേരള’ക്ക് തിരശ്ശീല ഉയരാൻ മണിക്കൂറുകൾ മാത്രം ബാക്കി. മലയാളി സമൂഹത്തിെ ൻറ നന്മയുടെയും സാഹോദര്യത്തിെൻറയും സ്നേഹപ്രകാശമൊഴുകുന്ന സുവർണ ഗീതങ്ങളുമായി മലയാളത്തിലെ മുൻനിര ഗായകരാണ് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ആഘോഷ രാവിെൻറ ഭാഗമാകുന്നത്. പോറ്റമ്മയായ ഒമാനോടുള്ള സ്നേഹ വായ്പിെൻറയും വേദിയായി ഹാർമണിയസ് കേരള മാറും. ഒമാനിൽ ഇത് രണ്ടാംതവണയാണ് ‘ഹാർമണിയസ് കേരള’ക്ക് വേദിയൊരുക്കുന്നത്. ഗൾഫിലെ കേരളം കണ്ട ഏറ്റവും വലിയ ആഘോഷ പരിപാടിയായി സാഹോദര്യത്തിെൻറ ഉത്സവം മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടക സമിതി.
ആഘോഷം അവിസ്മരണീയമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. വേറിട്ട വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച ന്യൂജെൻ സ്റ്റാർ ഷെയിൻ നിഗം ആണ് ‘ഹാർമണിയസ് കേരള’യുടെ താരത്തിളക്കമായി വേദിയിലെത്തുക. സംഗീതവേദിയിലെ നക്ഷത്രങ്ങളായ അഫ്സലും വിധുപ്രതാപും ജ്യോത്സനയും മധുരഗാനങ്ങളുമായി ശ്രോതാക്കളുടെ മനസ്സ് കീഴടക്കും. ഹിന്ദി ഹിറ്റ് ഗാനങ്ങളുടെ ആലാപന തനിമയുമായി മുഹമ്മദ് അഫ്സലും റിയാലിറ്റി ഷോ താരം യുംന അജിനും സൗമ്യയും സലാലയിലെ പ്രവാസികൾക്ക് വ്യത്യസ്തമായ കലാവിരുന്നാകും ഒരുക്കുക. കുടുംബമായി എത്തുന്നവർക്ക് എല്ലാവിധത്തിലും ആസ്വദിക്കാവുന്ന ഷോയാകും ഹാർമണിയസ് കേരളയെന്ന് സംവിധായകൻ എൻ.വി. അജിത്ത് പറഞ്ഞു. ഖവാലിയും മാപ്പിളപ്പാട്ടും പഴയതും പുതിയതുമായ സിനിമാഗാനങ്ങളുമൊക്കെ ചേർന്ന ഫ്യൂഷൻ സംഗീത വിരുന്നാകും ഒരുങ്ങുകയെന്നും അജിത്ത് പറഞ്ഞു.
മികച്ച ശബ്ദ, ദൃശ്യ വിസ്മയവുമായിട്ടാകും ‘ഹാർമണിയസ് കേരള’ അരങ്ങിലെത്തുക. കൂറ്റൻ സ്റ്റേജാണ് പരിപാടിക്കായി ഒരുങ്ങുന്നത്. സ്റ്റേജിെൻറ മധ്യത്തിലും വശങ്ങളിലുമായി എൽ.ഇ.ഡി സ്ക്രീനുകളും ഉണ്ട്. 25,000 വാട്ട്സിെൻറ ശബ്ദ സംവിധാനമാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. ഗായകരും മറ്റ് അണിയറ പ്രവർത്തകരുമെല്ലാം സലാലയിൽ എത്തിക്കഴിഞ്ഞു. പരിപാടിയുടെ അവസാനവട്ട റിഹേഴ്സലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങളാണ് പരിപാടി ആസ്വദിക്കാനും പ്രിയപ്പെട്ട ഗായകരെ കൺനിറയെ കാണാനുമായി ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നത്. അവസാനഘട്ട പ്രചാരണ പ്രവർത്തനങ്ങൾ വ്യാഴാഴ്ച സലാലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. പരിപാടിയിലെ മുൻനിര ടിക്കറ്റുകൾ ഏതാണ്ട് പൂർണമായി വിറ്റഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
