Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ...

തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി

text_fields
bookmark_border
തൊ​ഴി​ൽ  നി​യ​മ​ങ്ങ​ൾ  പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി
cancel

മ​സ്ക​ത്ത്: ഒ​മാ​ൻ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം ലേ​ബ​ർ വെ​ൽ​െ​ഫ​യ​ർ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സാ​ലിം അ​ൽ ബാ​ദി മു ​ന്ന​റി​യി​പ്പ് ന​ൽ​കി. വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ​യെ​ങ്കി​ലും എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്കം വി​ല​യി​രു​ത്തും. തൊ​ഴി​ൽ നി​യ​മ ലം​ഘ​നം ന​ട​ക്കു​ന്ന​താ​യി വി​വ​രം കി​ട്ടു​ന്ന​യി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ക​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​സ്​​ഥ പ​രി​ശോ​ധി​ക്കു​ക​യും സം​വ​ദി​ക്കു​ക​യും ചെ​യ്യും. അ​വ​ർ ഉ​യ​ർ​ത്തു​ന്ന പ​രാ​തി​ക​ൾ തൊ​ഴി​ൽ ഉ​ട​മ​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തും.

ക​ഴി​ഞ്ഞ വ​ർ​ഷം 843 സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. 7672 സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ 89 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. 2017ൽ 446 ​തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ൽ സ​മ​യം, അ​വ​ധി, വി​ശ്ര​മ സ​മ​യം, ശ​മ്പ​ളം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടോ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ​യും പ​രി​ശോ​ധി​ക്കും. പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക​യാ​ണ് ഒ​ന്നാം ഘ​ട്ടം. പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കും. നി​യ​മ ലം​ഘ​നം സം​ബ​ന്ധി​ച്ച്​ രേ​ഖാ​പ​ര​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​ക​ലാ​ണ് അ​ടു​ത്ത ഘ​ട്ടം. എ​ന്നി​ട്ടും പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ക​മ്പ​നി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story