Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ-​ഇ​ന്ത്യ...

ഒ​മാ​ൻ-​ഇ​ന്ത്യ ചി​ത്ര​പ്ര​ദ​ർ​ശ​നം 25 മു​ത​ൽ

text_fields
bookmark_border
ഒ​മാ​ൻ-​ഇ​ന്ത്യ ചി​ത്ര​പ്ര​ദ​ർ​ശ​നം 25 മു​ത​ൽ
cancel
camera_alt????????? ???????????? ??????? ????????????????????

മ​സ്ക​ത്ത്: ഒ​മാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി ഒ​മാ​ൻ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ഇൗ ​മാ​സം 25 മു​ ത​ൽ 28 വ​രെ ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ കൗ​ൺ​സി​ലും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​​െൻറ ക​ലാ​വി​ഭാ​ഗ​മാ​യ റ​ൻ​ഗ്രേ​സ് ആ​ർ​ടി​സ്​​റ്റ്​ ഗ്രൂ​പ്പും പ്ര​ദ​ർ​ശ​ന​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. ഒ​മാ​ൻ-​ഇ​ന്ത്യ സം​യു​ക്ത പ്ര​ദ​ർ​ശ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ൽ​നി​ന്നും ഇ​ന്ത്യ​യി​ൽ​നി​ന്നു​മു​ള്ള അ​ഞ്ച് പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ വീ​തം അ​വ​രു​ടെ സൃ​ഷ്​​ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ ചി​ത്ര​കാ​ര​ന്മാ​രും ഇ​ന്തോ-​ഒ​മാ​നി ക​ലാ​കാ​ര​ന്മാ​രും പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കും. ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലെ സ​ഹ​സ്രാ​ബ്​​ദ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള സാം​സ്കാ​രി​ക പൈ​തൃ​കം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ക​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​െൻറ ല​ക്ഷ്യ​മെ​ന്ന്​ അം​ബാ​സ​ഡ​ർ മു​നു​മ​ഹാ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സി​െൻറ ദീ​ർ​ഘ​ദൃ​ഷ്​​ടി​യു​ള്ള ഭ​ര​ണ നേ​തൃ​ത്വ​ത്തി​നു കീ​ഴി​ൽ ഒ​മാ​നും ഇ​ന്ത്യ​യും എ​പ്പോ​ഴും സ​ഹൃ​ദ​യ ബ​ന്ധം ആ​സ്വ​ദി​ച്ചി​ട്ടു​ണ്ട്.

ഒ​മാ​നി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ജ​ന​ങ്ങ​ളു​ടെ ദൃ​ഢ​ബ​ന്ധം ഇൗ ​സൗ​ഹൃ​ദ​ത്തി​ന് അ​ടി​ത്ത​റ​യാ​കു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ​നി​ന്ന് ക​ലാ​കാ​ര​ന്മാ​രാ​യ പ്ര​കാ​ശ് ബാ​ൽ ജോ​ഷി, സ​ചി​ൻ ജോ​ർ​ജ്​ സെ​ബാ​സ്​​റ്റ്യ​ൻ, എ​സ്.​എ​ൻ. സു​ജി​ത്, സ്വാ​തി പ​റാ​സി, ഡി. ​സു​നോ​ജ് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കും. ഒ​മാ​നി​ൽ ഇ​സാ അ​ൽ മി​ഫ്റ​ജി, മു​ഹ​മ്മ​ദ് അ​ൽ ബ​ലൂ​ഷി, നൈ​ല അ​ൽ മ​അ്മ​റി, ഖു​ലൂ​ദ് അ​ൽ ശൈ​ബി, നാ​ദി​യ അ​ൽ ബ​ലൂ​ഷി, രാ​ധി​ക ഹെം​ലാ​യി എ​ന്നി​വ​ർ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കും. ത​രി​നി അ​ഗ​ർ​വാ​ൾ ക്യു​റേ​റ്റ​റാ​യി​രി​ക്കും. സു​ഷ്മി​ത ഗു​പ്ത, ദേ​ബ്ജാ​നി ഭ​ര​ധ്വാ​ജ്, ക​ന​ക് മി​ശ്ര, കോ​മ​ൾ ത​ലാ​തി എ​ന്നി​വ​രും പ​െ​ങ്ക​ടു​ക്കും. ഇൗ ​മാ​സം 25ന് ​വൈ​കീ​ട്ട് ഏ​ഴ​ര​ക്ക് അ​ൽ സ​രൂ​ജി​ലെ ഒ​മാ​ൻ ൈഫ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി പ​രി​സ​ര​ത്ത് പ്ര​ദ​ർ​ശ​ന​ത്തി​െൻറ ഉ​ദ്ഘാ​ട​നം ന​ട​ക്കും. 26, 27, 28 ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ പ​ത്ത് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എം​ബ​സി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​കെ. പ്ര​കാ​ശ്, ഇ​ർ​ഷാ​ദ് അ​ഹ്​​മ​ദ്, പി. ​ക​ണ്ണ​ൻ നാ​യ​ർ, അ​നു​ജ് സ്വ​രൂ​പ് എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story