Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യ​ക്തി​വി​വ​ര​ങ്ങ​ൾ...

വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണം; ഓർ​മി​പ്പി​ച്ച്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്

text_fields
bookmark_border
വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണം;  ഓർ​മി​പ്പി​ച്ച്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ലെ താ​മ​സ​ക്കാ​ർ അ​വ​രു​ടെ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ൾ പു​തു​ക്കി​ന​ൽ​ക​ണ​മെ​ന്ന് റേ ാ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ഒാ​ർ​മി​പ്പി​ച്ചു. ഏ​റ്റ​വും അ​ടു​ത്ത സി​വി​ൽ സ്​​റ്റാ​റ്റ​സ്​ ഒാ​ഫി​സു​ക​ൾ സ​ന്ദ​ർ ​ശി​ച്ച് വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പു​തു​ക്കാ​ൻ ക​ഴി​യും. ഇ​തു​സം​ബ​ന്ധ​മാ​യ ഒൗ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് വ്യാ​ഴാ​ഴ്ച റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ചു. താ​മ​സ​ക്കാ​ര​നാ​യാ​ലും കെ​ട്ടി​ടം ഉ​ട​മ​യാ​യാ​ലും അ​വ​രു​ടെ സ്വ​ന്തം പേ​രി​ലു​ള്ള വൈ​ദ്യു​തി ബി​ല്ലു​ക​ളാ​ണ്​ വി​വ​ര​ങ്ങ​ൾ പു​തു​ക്കാ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ജ​ന​ങ്ങ​ൾ എ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് വ്യ​ക്​​ത​മാ​യ വി​വ​രം ല​ഭി​ക്കാ​നാ​ണ് ഇ​തെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. ബാ​ച്ച്​​ല​ർ താ​മ​സ​ക്കാ​രാ​ണെ​ങ്കി​ൽ കെ​ട്ടി​ടം ഉ​ട​മ​യു​ടെ സാ​ക്ഷ്യ​പ​ത്ര​േ​ത്താ​ടെ എ​ല്ലാ​വ​ർ​ക്കും ഒ​രേ ബി​ൽ സ​മ​ർ​പ്പി​ക്കാം.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്​ സെ​ൻ​സ​സി​​െൻറ ഭാ​ഗ​മാ​ണ്​ വി​വ​ര​ശേ​ഖ​ര​ണം. തൊ​ഴി​ലു​ട​മ​ക​ൾ നേ​രി​ട്ട് വൈ​ദ്യു​തി ബി​ൽ അ​ട​ക്കു​ന്ന അ​പ്പാ​ർ​ട്​​മ​െൻറി​ലും വീ​ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ ബി​ല്ലി​ൽ അ​വ​രു​ടെ േപ​രി​ല്ലെ​ങ്കി​ലും സ​മ​ർ​പ്പി​ക്കാം. തൊ​ഴി​ലു​ട​മ​യു​ടെ സാ​ക്ഷ്യ​പ​ത്ര​വും ഒ​പ്പം ന​ൽ​ക​ണം. അ​ടു​ത്ത കു​ടും​ബ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ബ​ന്ധു​വി​െൻറ പേ​രി​ലു​ള്ള വൈ​ദ്യു​തി ബി​ല്ലു​ക​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ-​സെ​ൻ​സ​സ് 2020 ആ​രം​ഭി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി താ​മ​സ​ക്കാ​രെ കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​നാ​ണ് ഇ​തെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story