മസ്കത്ത്: അടുത്ത വർഷം നടക്കുന്ന രാജ്യത്തിെൻറ അമ്പതാമത് ദേശീയദിനാഘോഷത്തിെ ൻറ ഒൗദ്യോഗിക ചിഹ്നം രൂപകൽപന ചെയ്യാൻ രാജ്യത്തെ ജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. ഭര ണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ത് അധികാരമേറ്റതിെൻറ അമ്പതാം വാർഷികംകൂടിയ ായ അടുത്തവർഷത്തെ ദേശീയദിനാഘോഷം രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും വർണാഭമായി ആഘോഷിക്കുന്നതിെൻറ ഭാഗമായാണ് ചിഹ്ന രൂപകൽപന മത്സരം സംഘടിപ്പിക്കുന്നതെന്ന് ആഘോഷ പരിപാടികൾക്ക് മേൽനോട്ടംവഹിക്കുന്ന സുപ്രീം കമ്മിറ്റി ഫോർ നാഷനൽ ഡേ സെലിബ്രേഷൻസ് പ്രതിനിധി അറിയിച്ചു. ആഘോഷ പരിപാടികളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ചിഹ്നം. ഒമാെൻറ ഒൗദ്യോഗിക ചിഹ്നം, അമ്പതാം ദേശീയദിനം എന്ന അക്ഷരത്തിലും അക്കത്തിലുമുള്ള എഴുത്ത് എന്നിവ രൂപകൽപനയിൽ ഉണ്ടാകണം.
കഴിഞ്ഞ 50 നവോത്ഥാന വർഷങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന രീതിയിൽ തീർത്തും വ്യത്യസ്തമായ രൂപകൽപനയാകണം ഉണ്ടാകേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കും ഒമാനി സ്ഥാപനങ്ങൾക്കും മത്സരത്തിൽ പെങ്കടുക്കാം. ഒരാൾക്ക് മൂന്ന് എൻട്രികൾവരെ സമർപ്പിക്കാം. ഒാരോ എൻട്രിക്ക് ഒപ്പവും ആശയത്തിെൻറ സംക്ഷിപ്ത വിവരണവും ഡിസൈനിലെ ഒാരോ ഭാഗവും എന്തിനെയൊക്കെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും വ്യക്തമാക്കണം. ചിഹ്നവും ഡിസൈൻ ചെയ്തയാളുടെ പേരും വിലാസവും ഫോൺ നമ്പറും എ4 സൈസ് പേപ്പറിൽ പ്രിൻറ് ചെയ്തെടുത്ത് ഡിസൈെൻറ അഡോബ് ഇല്ലസ്ട്രേറ്റർ, ജെ.പി.ജി ഫോർമാറ്റുകൾ അടങ്ങിയ സി.ഡി സഹിതമാണ് സമർപ്പിക്കേണ്ടത്. സമർപ്പിക്കുന്ന എല്ലാ ഡിസൈനുകളും കമ്മിറ്റിയുടെ ഉടമസ്ഥാവകാശത്തിൽ ഉള്ളതായിരിക്കും.
വിജയിക്ക് 5000 റിയാലിെൻറ കാഷ് അവാർഡാണ് സമ്മാനം. തെരഞ്ഞെടുക്കപ്പെടുന്ന ചിഹ്നത്തിൽ ആഘോഷക്കമ്മിറ്റി എന്തെങ്കിലും മാറ്റങ്ങൾ നിർദേശിച്ചാൽ അത് ചെയ്ത് നൽകുകയും വേണം. ഒക്ടോബർ രണ്ട് ആണ് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി. ജനറൽ സെക്രേട്ടറിയറ്റ് ഒാഫ് ദി സുപ്രീം കമ്മിറ്റി ഫോർ നാഷനൽ ഡേ സെലിബ്രേഷൻസ് എന്ന് പേരെഴുതിയ സീൽ ചെയ്ത കവറിലാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. അമ്പതാംവർഷ ആഘോഷത്തിെൻറ ഭാഗമായ ദീപാലങ്കാരങ്ങൾ, അലങ്കാരങ്ങൾ, മറ്റ് അലങ്കാരങ്ങൾ എന്നിവക്ക് പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തമുണ്ടാകും. അന്താരാഷ്ട്ര കമ്പനി രാജ്യത്ത് സർവേ നടത്തിയ ശേഷമാണ് ദീപാലങ്കാരത്തെ കുറിച്ച് തീരുമാനിക്കുകയെന്നും കമ്മിറ്റി പ്രതിനിധി പറഞ്ഞു.