മസ്കത്ത്: വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. അൽ ക്വാബിൽ വിലായത്തിൽ വ്യാഴാഴ്ച രാ വിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ്. ഫോർച്യൂണറും സെയിൽസ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഫോർച്യൂണറിലെ യാത്രക്കാരായിരുന്നു സ്ത്രീകൾ.
സെയിൽസ് വാനിെൻറ ഡ്രൈവറാണ് മരിച്ച മൂന്നാമത്തെയാൾ. അഞ്ചുപേർക്ക് അപകടത്തിൽ പരിക്കുണ്ട്. മരിച്ചവരും പരിക്കേറ്റവരുമെല്ലാം സ്വദേശികളാണ്. എങ്ങനെയാണ് അപകടം ഉണ്ടായതെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.