മസ്കത്ത്: രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ (എസ്.എം.ഇ) രജിസ്ട്രേഷൻ കുറഞ്ഞു.
ജൂലൈ അവസാനം വരെ 3037 പുതിയ സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം സമാനകാലയളവിനെ അപേക്ഷിച്ച് 14.4 ശതമാനത്തിെൻറ കുറവാണ് രജിസ്ട്രേഷനിലുള്ളത്. കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് 37,289 എസ്.എം.ഇകളാണ് രാജ്യത്തുള്ളത്. ഒന്നിലധികം ഗവർണറേറ്റുകളിൽ പുതിയ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ കൂടുതലായി വന്നിട്ടുണ്ട്. അൽ വുസ്തയിലാണ് രജിസ്ട്രേഷൻ നിരക്ക് കൂടുതൽ. കഴിഞ്ഞ വർഷം 23 എണ്ണം വന്ന സ്ഥാനത്ത് ഇൗ വർഷം 42 എണ്ണമാണ് വന്നത്. വടക്കൻ ബാത്തിന ഗവർണറേറ്റിൽ 563 പുതിയ സ്ഥാപനങ്ങളാണ് ഇക്കാലയളവിൽ വന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.9 ശതമാനത്തിെൻറ വർധനയാണ് രജിസ്ട്രേഷനിലുണ്ടായതെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. ബുറൈമിയിലാണ് പുതിയ എസ്.എം.ഇ നിരക്ക് ഏറ്റവും കുറവ്. കഴിഞ്ഞ വർഷം 117 എണ്ണം ഉണ്ടായ സ്ഥാനത്ത് ഇക്കുറി 74 എണ്ണമാണ് രജിസ്റ്റർ ചെയ്തത്. ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ, മസ്കത്ത് ഗവർണറേറ്റുകളാണ് രജിസ്ട്രേഷൻ നിരക്കിലെ കുറവിൽ പിന്നിലായി വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ദോഫാറാണ് ഇൗ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത്. കഴിഞ്ഞ വർഷം ഇവിടെ 238 സ്ഥാപനങ്ങൾ പുതുതായി വന്നപ്പോൾ ഇൗ വർഷം അത് 219 ആയി കുറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2019 10:38 AM GMT Updated On
date_range 2019-09-03T16:08:58+05:30ചെറുകിട^ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ കുറഞ്ഞു
text_fieldsNext Story