തൊഴിലാളി നഗരം പദ്ധതി ഒന്നാം ഘട്ടം പൂർത്തിയായി
text_fieldsമസ്കത്ത്: റിയൽ എസ്റ്റേറ്റ് കമ്പനിയായ ബി.ബി.എച്ച് റുസൈൽ വ്യവസായ എസ്റ്റേറ്റിന ് സമീപം നിർമിച്ച കമ്പനി തൊഴിലാളികൾക്കായുള്ള താമസ സമുച്ചയത്തിെൻറ ആദ്യ ഘട്ടം ഉദ് ഘാടനം ചെയ്തു. കുറഞ്ഞ വേതനക്കാരായ വിദേശ തൊഴിലാളികൾക്ക് കുടുംബങ്ങൾ താമസിക്കു ന്ന മേഖലകളിൽ നിന്ന് മാറി താമസ സൗകര്യമൊരുക്കുകയെന്ന നയത്തിെൻറ ഭാഗമായാണ് പുതിയ പാർപ്പിട സമുച്ചയം നിർമിച്ചിരിക്കുന്നത്. പാർപ്പിട കാര്യ മന്ത്രി ശൈഖ് സൈഫ് ബിൻ മുഹമ്മദ് അൽ ശബീബി ഉദ്ഘാടനം ചെയ്തു. 19 ദശലക്ഷം റിയാലാണ് പദ്ധതിയുടെ മൊത്തം ചെലവ്. ആറു പേർക്ക് വരെ താമസിക്കാൻ പറ്റിയ യൂനിറ്റുകളായിട്ടാണ് നിർമാണം. മൊത്തം മൂവായിരം യൂനിറ്റുകളിലായി 25000 മുതൽ 30000 പേർക്ക് വരെ താമസ സൗകര്യമൊരുക്കാനാണ് പദ്ധതി.
ആദ്യഘട്ടത്തിൽ 170 യൂനിറ്റുകളാണ് നിർമിച്ചത്. ഒരു യൂനിറ്റിന് 100 മുതൽ 120 റിയാൽ വരെയാണ് വാടക. റിയൽ എസ്റ്റേറ്റ് മേഖലയിലെ പുരോഗതിയിൽ വൻ കാൽവെപ്പാകുമെന്ന് കരുതുന്ന ഇൗ പദ്ധതി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ രാജ്യത്തിെൻറ മറ്റു ഭാഗത്തേക്കും വ്യാപിപ്പിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി രാജ്യത്ത് അനുഭവപ്പെടുന്ന വിദേശ തൊഴിലാളികളുടെ താമസ പ്രശ്നത്തിന് യോജിച്ച പരിഹാരമാണിതെന്ന് മന്ത്രി പറഞ്ഞു. കുടുംബ താമസ ഇടങ്ങളിൽ നിന്ന് ദൂരെയും േജാലി സ്ഥലത്തിന് അടുത്തുമായിരിക്കണം ഇത്തരം താമസ കേന്ദ്രങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കമ്പനി േജാലിക്കാർക്കുള്ള വൃത്തിയുള്ള താമസയിടങ്ങൾക്ക് വൻ ഡിമാൻറുണ്ടെന്ന് ബി.ബി.എച്ച് ഗ്രൂപ് ചെയർമാൻ ഖാലിദ് അൽ ബതാനി പറഞ്ഞു. യൂറോപ്പിലും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലും ഇത്തരം സമുച്ചയങ്ങളുണ്ട്. വ്യവസായ എസ്റ്റേറ്റുകൾക്ക് സമീപം ഇവ വിജയകരമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു. താമസക്കാർക്ക് വൈഫൈ, റസ്റ്റാറൻറുകൾ, ഹൈപർമാർക്കറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. റുസൈലിൽ മസ്കത്ത് ഹൈവേക്കും ബുർജ് സഹ്വ-ബിദ്ബിദ് റോഡിനും സമീപത്തായാണ് സമുച്ചയം. ബാങ്കുകൾ, മണി എക്സ്ചേഞ്ചുകൾ, റസ്റ്റാറൻറുകൾ, കഫെകൾ, മസ്ജിദുകൾ, വിനോദ സൗകര്യങ്ങൾ, പാർക്കിങ് സൗകര്യം എന്നിവ താമസ സമുച്ചയത്തോടനുബന്ധിച്ചുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
