നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപടികൾ അന്തിമഘട്ടത്തിൽ
text_fieldsമസ്കത്ത്: സ്വകാര്യ മേഖലയിലെ വിദേശി-സ്വദേശി ജീവനക്കാർക്കും സന്ദർശകർക്കുമായു ള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി (ധമനി) നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങ ൾ അന്തിമഘട്ടത്തിലാണെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. പദ്ധതിയുടെ ന ിയമങ്ങൾ സംബന്ധിച്ച അന്തിമഘട്ട ചർച്ചകൾ നിയമകാര്യ മന്ത്രാലയത്തിൽ നടന്നുവരുകയാണെന്ന് ‘ധമനി’ മേധാവി അഹ്മദ് അൽ മഅ്മരി പറഞ്ഞു. നിയമത്തിൽ തൊഴിലുടമയുടെയും തൊഴിലാളിയുടെയും ഇൻഷുറൻസ്, ആരോഗ്യ സ്ഥാപനങ്ങളുടെയുമെല്ലാം പങ്കാളിത്തം സംബന്ധിച്ച നിയമപരമായ ചട്ടക്കൂടുകൾക്ക് രൂപം നൽകേണ്ടതുണ്ട്. കമ്പനികളെ വിഭാഗങ്ങളിലായി തിരിച്ചാകും പദ്ധതി നടപ്പാക്കുകയെന്നും അൽ മഅ്മരി പറഞ്ഞു.
എക്സലൻറ് വിഭാഗത്തിലെ കമ്പനികളിലാകും ആദ്യം നടപ്പാക്കുക. താഴെയുള്ള ഗ്രേഡുകളിൽ ഘട്ടംഘട്ടമായും നടപ്പിൽ വരുത്തും. വീട്ടുജോലിക്കാരും കൃഷിത്തൊഴിലാളികളും അടക്കം സ്വകാര്യ ജീവനക്കാരെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നും പദ്ധതിയെ പരിചയപ്പെടുത്താൻ ദോഫാർ ഗവർണറേറ്റിൽ ചേംബർ ഒാഫ് കോമേഴ്സിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ അൽ മഅ്മരി പറഞ്ഞു. സംരംഭകരിൽ ഇൻഷുറൻസ് മനോഭാവം വളർത്തിയെടുക്കാൻ പുതിയ പദ്ധതി വഴി സാധിക്കുമെന്ന് ദോഫാർ ഗവർണറേറ്റിലെ ചേംബർ ഒാഫ് കോമേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് സാലിം അൽ കാഫ് പറഞ്ഞു.
മതിയായ ചികിത്സ ലഭ്യമാക്കുന്നതിെൻറ പ്രാധാന്യം സംബന്ധിച്ച അവബോധം വളർത്തിയെടുക്കാനും സാധിക്കും. ആരോഗ്യ ഇൻഷുറൻസ് മേഖല ക്രമീകരിക്കുന്നതിന് ഒപ്പം സ്വകാര്യ മേഖലയുടെ വളർച്ചക്കും ‘ധമനി’ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അൽ കാഫ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള കൂടുതൽ സ്വകാര്യ ആശുപത്രികളും ഇൻഷുറൻസ് സ്ഥാപനങ്ങളും ഒമാനിലേക്ക് കൂടുതൽ എത്തുമെന്നാണ് പ്രതീക്ഷ. ഒപ്പം ക്ലെയിം മാനേജ്മെൻറ് മേഖലയിലും കൂടുതൽ സ്ഥാപനങ്ങൾ വരാനും അവയിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അൽ കാഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
