കടൽ മലിനീകരണം: കപ്പലുകൾക്ക് പിഴ ചുമത്തും
text_fieldsമസ്കത്ത്: കപ്പലുകളിൽ നിന്നുള്ള മലിനീകരണത്തിൽ നിന്ന് ഒമാൻ ജലാതിർത്തിയെ സംര ക്ഷിക്കാൻ ഗതാഗത വാർത്ത വിനിമയ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഒമാനി തു റമുഖങ്ങളിൽ അടുക്കുന്ന കപ്പലുകൾ കടൽ മലിനീകരിക്കുന്ന പക്ഷം ഉടമകളിൽ നിന്ന് 5000 റിയാൽ വരെ പിഴ ചുമത്താൻ 108/2019 മന്ത്രിതല ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.
എളുപ്പത്തിൽ തീപിടിക്കുന്നതോ റേഡിയോ ആക്ടിവ് സാധനങ്ങളോ ഒമാനി തുറമുഖങ്ങളിലേക്ക് കൊണ്ടുവരുന്ന കപ്പലുകൾക്ക് 300 റിയാൽ പിഴ ചുമത്തും. അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യാൻ മതിയായ ഉപകരണങ്ങൾ കപ്പലിൽ ഘടിപ്പിക്കാതിരിക്കുകയോ മാലിന്യം കടലിലേക്ക് ചോരുകയോ ചെയ്യുന്ന പക്ഷം 5000 റിയാൽ വരെ കപ്പലുടമകൾ പിഴ ഒടുക്കേണ്ടി വരും. നിയമ ലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ സംഖ്യ ഇരട്ടിയാകും. കപ്പൽ തുറമുഖം വിടുേമ്പാൾ ക്യാപ്റ്റൻ കപ്പലിലെ മാലിന്യം തുറമുഖത്ത് കൈമാറണം.
മാലിന്യം സുരക്ഷിതമായി സൂക്ഷിക്കാൻ സംവിധാനമുണ്ടെന്ന് തുറമുഖാധികൃതരെ ബോധ്യപ്പെടുത്തിയാലേ കപ്പലിനകത്ത് മാലിന്യം സൂക്ഷിക്കാൻ അനുവദിക്കുകയുള്ളൂ. കപ്പൽ ജീവനക്കാരെയും സമുദ്ര പരിസ്ഥിതിയെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇൗ നിയമമെന്ന് ഗതാഗത വാർത്തവിനിമയ മന്ത്രാലയം അറിയിച്ചു. കപ്പൽ തുറമുഖത്ത് നങ്കൂരമിടുേമ്പാഴോ ഒമാനി ജലാതിർത്തിയിലൂടെ സഞ്ചരിക്കുേമ്പാഴോ ഒരുതരത്തിലുള്ള മലിനീകരണവും ഉണ്ടാകാൻ പാടില്ലെന്നും നിയമം നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
