മലയാളിയുടെ ഷോപ്പിങ് സെൻറർ കത്തിനശിച്ചു
text_fieldsമസ്കത്ത്: സുവൈഖിൽ വൻ തീപിടിത്തം. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് സെൻറ ർ പൂർണമായി കത്തിനശിച്ചു. സുവൈഖ് ബലദിയ പാർക്കിന് സമീപമുള്ള ജുനൂബ് അൽ മദീന ഷോപ്പിങ് സെൻററാണ് കത്തിനശിച്ചത്. എടപ്പാൾ സ്വദേശി ഇസ്മായിലിെൻറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് നിലകളുള്ള സെൻററിെൻറ മുകളിലത്തെ നിലയിൽനിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പുറത്തിറങ്ങിയതിനാൽ ആളപായവും പരിക്കും ഒഴിവായി.
ഷോപ്പിങ് സെൻററിനോട് ചേർന്നുള്ള ഒരു സ്റ്റോറും കത്തിനശിച്ചു. മറ്റൊരു സ്റ്റോറിലേക്കും ഒപ്പമുള്ള തൊഴിലാളികളുടെ താമസ സ്ഥലത്തേക്കും പടരുന്നതിനു മുമ്പ് തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഒന്നിലധികം യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. രാത്രി ൈവകിയും തീയണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഷോപ്പിങ് സെൻററിെൻറ അടുത്തുള്ള ഫ്ലാറ്റുകളിൽനിന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ആളുകളെ പുറത്തിറക്കുകയും വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു. തീ ഇങ്ങോട്ട് പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
