Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.എം. ഫൗണ്ടേഷൻ...

പി.എം. ഫൗണ്ടേഷൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്​തു

text_fields
bookmark_border
പി.എം. ഫൗണ്ടേഷൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്​തു
cancel
camera_alt?????????????? ????????????? ???????????? ???????????????????????????? ??????

മ​സ്​​ക​ത്ത്​: പി.​എം. ഫൗ​ണ്ടേ​ഷ​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മ​വു​മാ​യി ചേ​ർ​ന്ന്​ വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ന ​ട​ത്തി​യ ‘ടാ​ല​ൻ​റ്​ സെ​ർ​ച്ച്​’ പ​രീ​ക്ഷ​യി​ൽ ഒ​മാ​നി​ൽ​നി​ന്ന്​ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​ യ പ​രി​പാ​ടി പി.​എം. ഫൗ​ണ്ടേ​ഷ​ൻ സ്​​ഥാ​പ​ക​ൻ ഡോ. ​പി. മു​ഹ​മ്മ​ദ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മി​ക​വി​​െൻറ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ച​വ​ർ​ക്കെ​ല്ലാം സ​മൂ​ഹ​ത്തോ​ട്​ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഭാ​വി​ജീ​വി​ത​ത്തി​ലെ ഒാ​രോ പ്ര​വൃ​ത്തി​യി​ലും ഒാ​രോ​രു​ത്ത​രും മ​നു​ഷ്യ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണം. ജ​ന​ങ്ങ​ൾ​ക്കും അ​തു​വ​ഴി സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നു​മെ​ല്ലാം ഗു​ണം​ചെ​യ്യാ​ൻ എ​ല്ലാ​വ​ർ​ക്കും ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​കം അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സാ​േ​ങ്ക​തി​ക വ​ള​ർ​ച്ച​യു​ടെ ഇൗ ​കാ​ല​ത്ത്​ നി​ർ​മി​ത ബു​ദ്ധി​യ​ട​ക്ക​മു​ള്ള​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ വ​സ്​​തു​ത​ക​ൾ വ​ള​ച്ചൊ​ടി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ട്​. വ​സ്​​തു​ത​ക​ളെ വ​ള​ച്ചൊ​ടി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും ഡോ. ​പി. മു​ഹ​മ്മ​ദ​ലി ഉ​ണ​ർ​ത്തി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. സ്​​നേ​ഹ ആ​ൻ റെ​ജി, അ​നി​രു​ദ്ധ്​ ഗോ​വി​ൽ, നാ​ദി​യ, ജെ​യൂ​സ്​ ജെ​യ്​​സ​ൺ, ഫാ​രി​യ ഫാ​ത്തി​മ, അ​ഭി​ന​വ്​ ഉ​പാ​ധ്യാ​യ്, ആ​ദി​ത്യ ബി. ​പ​ണി​ക്ക​ർ, റ​ഫാ ഷ​മീം, അ​ശ്വി​ൻ ആ​ർ. നാ​യ​ർ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.

സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ പു​റ​മെ നൂ​റ്​ ഡോ​ള​ർ കാ​ഷ്​ അ​വാ​ർ​ഡും അ​ൽ ബാ​ജ്​ ബു​ക്ക്​​സി​​െൻറ 50 ഡോ​ള​ർ റി​യാ​ൽ ഗി​ഫ്​​റ്റ്​ വൗ​ച്ച​റു​മാ​ണ്​ വി​ജ​യി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്. അ​ൽ ഗൂ​ബ്ര സ്കൂ​ൾ എ​സ്.​എം.​സി ക​ൺ​വീ​ന​ർ കെ.​എ. സു​നി​ൽ, അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പാ​പ്​​രി ഘോ​ഷ്​ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഉ​പ​ര​ക്ഷാ​ധി​കാ​രി ജം​ഷീ​ദ്​ ഹം​സ സ്വാ​ഗ​ത​വും മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story