വിമാന യാത്രികരുടെ ശ്രദ്ധക്ക് ബാഗേജുകളിലെ സാധനങ്ങൾ അനുവദനീയമായതെന്ന് ഉറപ്പാക്കുക
text_fieldsമസ്കത്ത്: വിമാനയാത്രക്കാർ അപകടകരമായിട്ടുള്ള വസ്തുക്കൾ തങ്ങളുടെ ബാഗേജുകളിൽ ഇ ല്ലെന്ന് ഉറപ്പാക്കണമെന്ന് വിവിധ വിമാന കമ്പനികൾ മുന്നറിയിപ്പ് നൽകി. അപകടരഹിത മായതും അനുവദനീയവുമായ വസ്തുക്കൾ മാത്രം ബാഗേജുകളിൽ കൊണ്ടുപോകുന്നത് യാത്ര സുഗ മമാക്കാനും ചെക്കിങ് സമയത്തെ സമയനഷ്ടം ഒഴിവാക്കാനും സഹായിക്കുമെന്ന് അവധിക്കാലം മുൻനിർത്തിയുള്ള അറിയിപ്പിൽ കമ്പനികൾ അറിയിച്ചു.
ഹാൻഡ്ബാഗേജുകളിലും ചെക്ഡ് ല ഗേജുകളിലും ഉൾപ്പെടുത്താനാകുന്ന സാധനങ്ങൾ എന്തൊക്കെയെന്ന് യാത്രക്കാർ അറിഞ്ഞിരി ക്കണമെന്ന് ഒമാൻ എയർ ഉദ്യോഗസ്ഥൻ പറഞ്ഞു. കത്രിക, കത്തി, പൊടിഞ്ഞ ഭക്ഷ്യവസ്തുക്കൾ, എണ്ണയുള്ള വസ്തുക്കൾ, പൊട്ടിയൊലിക്കാൻ സാധ്യതയുള്ള വസ്തുക്കൾ, കംപ്രസ്ഡ് ഗ്യാസ് എന്നിവ ഹാൻഡ്ബാഗേജുകളിൽ വെക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്.
പടക്കങ്ങൾ, തീപ്പെട്ടി, ൈലറ്ററുകൾ, ബ്യൂടൈയിൻ ഗ്യാസ്, കത്തുന്ന ദ്രാവകങ്ങൾ, ഹോവർ ബോർഡ്, എയർ വീൽ, തുരുമ്പുപിടിച്ച വസ്തുക്കൾ, വിഷം, ഇ-സിഗരറ്റ്, തേങ്ങ തുടങ്ങിയവയും ഹാൻഡ്ബാഗിൽ പാടില്ല.
പണവും ആഭരണവും അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും മറ്റ് അപകടകരമായ വസ്തുക്കളും കാന്തികവസ്തുക്കളും ചെക്ക്ഡ് ലഗേജിലും വെക്കാൻ പാടില്ല. സെഗ്വേ എന്നറിയപ്പെടുന്ന മോേട്ടാർ സ്കൂട്ടറുകൾ ഒരു ലഗേജിലും ഉൾപ്പെടുത്തരുതെന്നാണ് നിയമം അനുശാസിക്കുന്നത്.
ഹാൻഡ്ബാഗിൽ കൊണ്ടുപോകേണ്ട ചെക്ക്ഡ് ലഗേജിൽ കൊണ്ടുപോകേണ്ട വസ്തുക്കളും പ്രത്യേകം മനസ്സിലാക്കി പാക്കിങ് നടത്തുന്നത് വിമാനത്താവളത്തിലെ ലഗേജുകൾ കൈകാര്യംചെയ്യുന്ന ജീവനക്കാർക്ക് സഹായകരമാകുമെന്ന് സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു.
യാത്ര ചെയ്യുന്നതിനുമുമ്പ് യാത്രചെയ്യുന്ന വിമാനക്കമ്പനിയുടെ ബാഗേജ് നിയമങ്ങൾ വ്യക്തമായി മനസ്സിലാക്കിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരോധിത വസ്തുക്കൾ ലഗേജുകളിൽ കൊണ്ടുപോകരുതെന്നും അനുവാദമുള്ളവ മാത്രേമ ഹാൻഡ് ബാഗുകളിൽ കൊണ്ടുപോകാൻ പാടുള്ളൂവെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും പറഞ്ഞു. ഇത് സുഖയാത്രക്ക് സഹായിക്കും. ലഗേജുകളിൽ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നത് യാത്ര മുടങ്ങാൻവരെ കാരണമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം മസ്കത്ത് അടക്കമുള്ള വിമാനത്താവളങ്ങളിൽ ഹാൻഡ് ബാഗുകളുടെ പരിശോധനയും ശക്തമാക്കി. ഏഴു കിലോയിൽ അധികമുള്ള ബാഗേജുകൾ കൊണ്ടു പോകുന്നതിനാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. പരിശോധന ശക്തമാക്കിയതോടെ അധിക തൂക്കംവരുന്ന വസ്തുക്കൾ പലർക്കും വിമാനത്താവളത്തിൽ ഉപേക്ഷിക്കേണ്ടതായും വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
