നവജാത ശിശുക്കളുടെ മരണനിരക്ക് കുറഞ്ഞു
text_fieldsമസ്കത്ത്: രാജ്യത്തെ നവജാത ശിശുക്കളുടെ മരണം സംബന്ധിച്ച് പ്രാദേശിക മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ട് തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരണ കുറിപ്പിൽ അറിയിച്ചു. ഇൗ വർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ 2500 ഒമാനി കുട്ടികളടക്കം 3100 നവജാത ശിശുക്കൾ മരണപ്പെെട്ടന്നായിരുന്നു റിപ്പോർട്ട്. ദേശീയ സ്ഥിതി വിവര കേന്ദ്രം കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ 33ാം പേജിലെ കണക്കുകൾ പ്രകാരമാണ് റിപ്പോർെട്ടന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ വിശദീകരണ കുറിപ്പിൽ പറയുന്നു. ഇൗ പേജിൽ പറയുന്ന 3100 മരണം എന്നത് മൊത്തം മരണപ്പെട്ടവരുടെ കണക്കാണ്. അല്ലാതെ നവജാത ശിശുക്കളുടെ മാത്രം മരണനിരക്ക് അല്ല. മന്ത്രാലയം കൈക്കൊണ്ട നടപടികളുടെ ഫലമായി നവജാത ശിശുക്കളുടെ മരണനിരക്കിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2017നെ അപേക്ഷിച്ച് നവജാത ശിശുക്കളുടെ മരണനിരക്കിൽ പത്ത് ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. 2017ൽ 850 കുട്ടികളാണ് ഒമാനിലെ ആശുപത്രികളിൽ ജനിച്ചയുടൻ മരണപ്പെട്ടത്. കഴിഞ്ഞ വർഷം ഇത് 762 ആയി കുറഞ്ഞു. ഇതിൽ 399 ആൺകുട്ടികളാണ്. കൂടുതലും ഒമാനി കുട്ടികളാണ് മരണപ്പെട്ടതെന്നും കണക്കുകൾ പറയുന്നു. 89,071 ജനനങ്ങളാണ് കഴിഞ്ഞ വർഷം ഒമാനിൽ നടന്നത്. ഇതിൽ 6130 എണ്ണം മാത്രമാണ് വിദേശി കുട്ടികൾ. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളിലെ മരണനിരക്ക് (ഇൻഫൻറ് മോർട്ടാലിറ്റി നിരക്ക്) 9.4ൽനിന്ന് 8.6 ആയി കുറഞ്ഞു. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്കിലും കുറവുണ്ട്. ഇത് 11.4ൽനിന്ന് 11.1 ആയാണ് കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
