മസ്കത്ത്: സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ നടത്തിയ ഒളിമ്പ്യാഡ് പരീക്ഷയിൽ അന്തർദേശീയ തലത്തിൽ രണ്ടാം റാങ്ക് സ്വന്തമാക്കി അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥി.
ഏഴാം ക്ലാസ് വിദ്യാർഥിയായ സബ്യസാചി ചൗധരിയാണ് മികവിെൻറ നേട്ടം കൈവരിച്ചത്. 30 രാജ്യങ്ങളിലെ 1400 നഗരങ്ങളിലായുള്ള അമ്പതിനായിരത്തോളം സ്കൂളുകളിൽനിന്ന് ദശലക്ഷക്കണക്കിന് വിദ്യാർഥികളാണ് ആറു സയൻസ് ഒളിമ്പ്യാഡ് പരീക്ഷകളിലായി മാറ്റുരച്ചത്.
ന്യൂഡൽഹിയിലെ അംബേദ്കർ ഇൻറർനാഷനൽ സെൻററിൽ നടന്ന ചടങ്ങിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയിൽനിന്ന് സബ്യസാചി വെള്ളിമെഡലും സർട്ടിഫിക്കറ്റും 25,000 രൂപയുടെ കാഷ് പ്രൈസും ഏറ്റുവാങ്ങി.
സബ്യസാചിയുടെ നേട്ടത്തെ അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ മാനേജ്മെൻറും അധ്യാപകരും അനുമോദിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2019 2:16 AM GMT Updated On
date_range 2019-08-04T07:46:23+05:30െഎ.എസ്.ജി വിദ്യാർഥിക്ക് സയൻസ് ഒളിമ്പ്യാഡിൽ മികച്ച നേട്ടം
text_fieldsNext Story