ചരിത്രവും സംസ്കാരവും കഥപറയുന്ന മിർബാത്ത് കോട്ട
text_fieldsമസ്കത്ത്: ഒമാനികളുടെ ജീവിതരീതിയും സംസ്കാരവും വിവരിച്ചുതരുന്ന മ്യൂസിയമായി മാറുകയാണ് അടുത്തിടെ പുനർനിർമാണം പൂർത്തിയായ ദോഫാർ ഗവർണറേറ്റിലെ മിർബാത്ത് േകാട്ട. മിർബാത്ത് തീരത്ത് കടലിന് അഭിമുഖമായി ശിരസ്സുയർത്തി നിൽക്കുന്ന മിർബാത്ത് കോട്ടക്ക് പഴമയുടെയും പുതുമയുടെയും നിരവധി കഥകൾ പറയാനുണ്ട്. ഖരീഫ് സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് ഇവിടം. കോട്ട നിലകൊള്ളുന്ന മിർബാത്ത് തീരവും പുരാതന കാലം മുതൽ ചരിത്രത്തിൽ ഇടം നേടിയതാണ്. മിർബാത്ത് തീരം പുരാതന കാലം മുതലേ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. സന്ദർശകർക്ക് ഒമാനി സംസ്കാരത്തെയും ജീവിതരീതിയെയും അടുത്തറിയാൻ പുതുക്കിപ്പണിത ദോഫാർ കോട്ട സഹായകമാവും. േകാട്ടയുടെ താഴത്തെ നിലയിലെ കാഴ്ചകൾ സന്ദർശകർക്ക് ഒമാൻ ഭക്ഷണവും ജീവിതരീതിയും പരിചയപ്പെടുത്തുന്നു.
ഒമാനി ബദുക്കളുടെയും കർഷകരുടെയും ഭക്ഷണരീതിയും ഒമാനി ഭക്ഷ്യവിഭവങ്ങളും അറബി, ഇംഗ്ലീഷ് ഭാഷകളിൽ വിവരിച്ചുതരുന്നുണ്ട്. അരി, ബ്രഡ്, പശുവിെൻറയും ഒട്ടകത്തിെൻറയും പാൽ, നെയ്യ്, ഇൗത്തപ്പഴം മാംസം എന്നിവ പരിസ്ഥിതിക്ക് കോട്ടമില്ലാതെ എങ്ങനെ ഉപയോഗിക്കുന്നുവെന്നും മ്യൂസിയം വ്യക്തമാക്കുന്നു. കടൽ വഴിയും ചന്തകൾ വഴിയും നൂറ്റാണ്ടുകളായി നടത്തിവരുന്ന വ്യാപാരവും ഒമാനി ജീവിതരീതിയെയും ഭക്ഷണ രീതിയെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ഇൗസ്റ്റ് ഏഷ്യ, പേർഷ്യ, ഏഷ്യ തുടങ്ങിയ രാജ്യങ്ങളും അതിനപ്പുറമുള്ള രാജ്യങ്ങളിലെ ഭക്ഷണ ശീലവും ഒമാനി ഭക്ഷണരീതിയെ ഏറെ സ്വധീനിച്ചിരുന്നു. ഒമാനി സുഗന്ധവ്യഞ്ജനങ്ങളുടെ പ്രത്യേക കൂട്ടും ഒമാനി ഭക്ഷ്യവിഭവങ്ങളുടെ പ്രത്യേകതയാണ്. ഇറച്ചി വിഭവങ്ങൾക്ക് മേെമ്പാടിയായി ചേർക്കുന്ന ബിസാർ എന്ന സുഗന്ധവ്യഞ്ജന മിശ്രിതവും പരിചയപ്പെടുത്തുന്നുണ്ട്. റോസ് വാട്ടർ, കുങ്കുമം, ഏലം എന്നിവ േചർത്തുണ്ടാക്കുന്ന കഹ്വ, കഹ്വയുടെ അനുബന്ധമായി വിളമ്പുന്ന ഒമാനി ഹലുവ എന്നിവയുടെ ഒമാനി ആതിഥ്യരംഗത്തെ പ്രാധാന്യത്തെ കുറിച്ച് മ്യൂസിയത്തിൽ അടുത്തറിയാനാവും.
ആതിഥ്യമര്യാദ ഒമാനി സംസ്കാരത്തിെൻറ പ്രധാന ഭാഗമാണ്. കോപ്പകൾ ഇവയുടെ പ്രതീകങ്ങളാണ്. വൻ തളികകളിൽ ഇറച്ചിയും ചോറും അടങ്ങിയ ഭക്ഷ്യവിഭവങ്ങൾ എങ്ങനെ വിളമ്പുന്നുവെന്നും ഇവിടെ കാണാനാവും. അതിഥികളുടെ സംഘം തളികയിൽനിന്ന് ഭക്ഷണം കഴിക്കുന്ന രീതിയും മ്യൂസിയത്തിൽ ദൃശ്യവത്കരിക്കുന്നുണ്ട്. സ്വീകരണ മുറിയിൽ പരമ്പരാഗത മജ്ലിസും ഒരുക്കിയിട്ടുണ്ട്. ഒമാനി അടുക്കളകളിൽ ഉപയോഗിക്കുന്ന പാത്രങ്ങളും അടുക്കളയിലെ ഉപകരണങ്ങളും ഇവിടെ കാണാം. ഭക്ഷ്യ വിഭവങ്ങൾ അരക്കാനും പൊടിക്കാനും ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണങ്ങളും കല്ലുകളും മ്യുസിയത്തിലുണ്ട്. ദോഫാർ ഗവർണറേറ്റിെൻറ പ്രകൃതിയെയും മൃഗങ്ങളെയും സസ്യജാലങ്ങളെയും പരിചയപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ കോട്ടയുടെ എല്ലാ മുറികളിലുമുണ്ട്. പരമ്പരാഗത ശിൽപകലയും കൈതൊഴിലുകളും കടൽയാത്ര ചരിത്രങ്ങളും വിവരിക്കുന്നതാണ് രണ്ടാംനില. ഒമാനി പരമ്പരാഗത മരപ്പെട്ടികളും വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും അടക്കം നിരവധി കാഴ്ചകൾ രണ്ടാം നിലയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
