വെള്ളപ്പൊക്ക സംരക്ഷണം: കൂടുതൽ അണക്കെട്ടുകൾ നിർമിക്കും
text_fieldsമസ്കത്ത്: വെള്ളപ്പൊക്ക സംരക്ഷണ പദ്ധതികളുടെ ഭാഗമായി ഒമാനിൽ കൂടുതൽ അണക്കെട്ടു കൾ നിർമിക്കുമെന്ന് റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്ര ാലയം അറിയിച്ചു. മസ്കത്ത്, ദോഫാർ, മുസന്ദം എന്നിവിടങ്ങളിലാണ് അണക്കെട്ടുകൾ നിർമി ക്കുകയെന്ന് മന്ത്രാലയത്തിലെ വാട്ടർ റിസോഴ്സസ് വിഭാഗം ഡയറക്ടർ എൻജിനീയർ നാസർ മുഹമ്മദ് നാസർ അൽ ബത്താഷി പറഞ്ഞു. വെള്ളപ്പൊക്കം മൂലമുള്ള നാശനഷ്ടം കുറക്കുകയാണ് ലക്ഷ്യം. മസ്കത്ത് ഗവർണറേറ്റിൽ മത്ര വിലായത്തിലെ വാദി അദൈ, അമിറാത്ത് വിലായത്തിലെ അൽ ജുഫൈന, സീബ് വിലായത്തിലെ ജിഫ്നൈൻ എന്നിവിടങ്ങളിലാണ് അണക്കെട്ടുകൾ ആലോചനയിലുള്ളത്.
ഇതിൽ പാറകൾ ഉപയോഗിച്ചുള്ളതും (റോക്ക് ഫിൽ) രണ്ടെണ്ണം മണ്ണ് ഡാമുകൾ (എർത്ത് ഫിൽ) ആയിരിക്കും. മൊത്തം 50.1 ദശലക്ഷം ക്യുബിക് മീറ്റർ ജലം ശേഖരിക്കാൻ ശേഷിയുള്ളതാകും ഇൗ അണക്കെട്ടുകൾ. ദോഫാറിൽ സലാല മേഖലയിൽ അഞ്ച് അണക്കെട്ടുകളാകും നിർമിക്കുക. കഴിഞ്ഞവർഷത്തെ മെകുനു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ സലാലയിൽ നിലവിലുള്ള വെള്ളപ്പൊക്ക സംരക്ഷണ അണക്കെട്ടുകൾ ഫലപ്രദമാണെന്ന് തെളിഞ്ഞതായി അൽ ബത്താഷി പറഞ്ഞു. സലാല വിമാനത്താവളവും അടുത്തുള്ള താമസമേഖലയും സംരക്ഷിക്കാൻ ഇൗ അണക്കെട്ടുകൾക്ക് സാധിച്ചു. ‘മെകുനു’ മഴയിൽ മൊത്തം 77.2 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ് ലഭിച്ചത്. ഇതിൽ 27 ദശലക്ഷം ക്യുബിക് മീറ്ററും സലാലയിൽ നിലവിലുള്ള അണക്കെട്ടുകളിൽ സംഭരിച്ചു. സലാലയിലെ കൂടുതൽ പ്രദേശങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ അണക്കെട്ടുകൾ നിർമിക്കുന്നത്.
ഇതിെൻറ വിശദമായ രൂപകൽപനയും ടെൻഡർ രേഖകളും തയാറാക്കിയിട്ടുണ്ട്. മൊത്തം 123.03 ദശലക്ഷം ക്യുബിക് മീറ്റർ ജലം ശേഖരിക്കാൻ ശേഷിയുള്ളതാണ് പുതിയ അണക്കെട്ടുകൾ. ഇതിനുപുറമെ, റായ്സൂത്ത് തുറമുഖ മേഖലയിൽ 1610 മീറ്ററിെൻറ ലേറ്ററൽ പ്രൊട്ടക്ഷൻ ഭിത്തിയും നിർമിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മുസന്ദമിൽ നിലവിലുള്ളവക്കു പുറമെ ഗംദയിൽ അണക്കെട്ടിെൻറ നിർമാണ ജോലികൾ ആരംഭിച്ചിട്ടുണ്ട്. 1.098 ദശലക്ഷം ക്യുബിക് മീറ്ററാണ് ഇൗ അണക്കെട്ടിെൻറ സംഭരണശേഷി. ലിമ, തിമത്ത്, ഫുഗ എന്നിവിടങ്ങളിൽ അണക്കെട്ട് നിർമിക്കുന്നതിനുള്ള പ്രാഥമിക പദ്ധതികളും പൂർത്തിയായതായി അൽ ബത്താഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
