സലാല: 34 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിടുകയാണ് കോഴിക്കോട് എലത്തൂർ സ്വദേശി പ ്രശാന്ത്കുമാർ തെക്കേടത്ത്. സലാലയിലെ കലാ-സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. 1985ൽ സലാലയിലെത്തിയ പ്രശാന്ത്കുമാറിന് നാടണയുമ്പോൾ നഷ്ടമാവുക സലാലയെന്ന അനുഗ്രഹീത നാടും മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിനിടക്ക് നേടിയെടുത്ത സഹൃദയരുടെയും ആസ്വാദകരുടെയും പിന്തുണയുമാണ്.
റെയ്സൂത് സിമൻറ് കമ്പനിയിൽ ഓഫിസ് അസിസ്റ്റൻറായി 19ാം വയസ്സിലാണ് പ്രശാന്ത് കുമാർ പ്രവാസ മണ്ണിൽ എത്തുന്നത്. പാക്കിങ് സെഷനിൽ ഓപറേറ്ററായിട്ടാണ് ഇപ്പോൾ വിരമിക്കുന്നത്. രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തോടൊപ്പം ഉള്ളിലെ കലയെയും സാഹിത്യത്തെയും കൂടുതൽ പരിപോഷിപ്പിച്ച് ശിഷ്ടകാലം ജീവിക്കാനാണ് ഇദ്ദേഹത്തിന് താൽപര്യം. 1985ൽ എത്തുേമ്പാൾ രണ്ട് കെട്ടിടങ്ങൾ മാത്രമുള്ള സലാല മൂന്നര പതിറ്റാണ്ടിനിടെയാണ് ഇത്രയധികം വളർന്നതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. പ്രവാസ ജീവിതത്തിനിടെ സ്വന്തം രചനയിലും സംവിധാനത്തിലുമായി ഏകദേശം ആറിലധികം നാടകങ്ങളും രണ്ട് ടെലിഫിലിമുകളും പുറത്തിറങ്ങി. പ്രേക്ഷകർ തികഞ്ഞ പ്രോത്സാഹനമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസജീവിതം എപ്പോഴും ഞെട്ടറ്റുവീഴാമെന്നും ആയതിനാൽ സാമ്പത്തിക ആസൂത്രണത്തിൽ പ്രവാസികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സലാല കൈരളി പ്രവർത്തകനായിരുന്ന പ്രശാന്ത് കുമാർ കൈരളി കലാ-സാംസ്കാരിക വിഭാഗം കൺവീനറും സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. പ്രതിമാസ കലാസംഗമമായ വസന്തോത്സവത്തിൽ കൈരളി സലാല രക്ഷാധികാരി എ.കെ. പവിത്രൻ കൈരളിയുടെ സ്നേഹോപഹാരം കൈമാറി. സലാല സനാഇയ്യയിലുള്ള ദോഫാർ പാലസിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് കെ.എ. റഹീം അധ്യക്ഷത വഹിച്ചു. പി.ആർ. വിജയരാഘവൻ, കെ. ചന്ദ്രൻ, സി. വിനയകുമാർ, രാജീവൻ, എം.കെ. ശശി, ഷിബു മുപ്പത്തടം, റിജിൻ, ലിജോ ലാസർ, മൻസൂർ പട്ടാമ്പി, അസീസ് റാവുത്തർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഹരിദാസ് പരിപാടി നിയന്ത്രിച്ചു. പ്രദീശൻ മേമുണ്ട നന്ദി പ്രകാശിപ്പിച്ചു. ഈ മാസം 30ന് പ്രശാന്ത് കുമാർ നാട്ടിലേക്ക് തിരിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 2:30 AM GMT Updated On
date_range 2019-07-29T08:00:23+05:30മൂന്നര പതിറ്റാണ്ടിെൻറ പ്രവാസം; പ്രശാന്ത്കുമാർ നാടണയുന്നു
text_fieldsNext Story