മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ഇറാൻ പ്രസിഡൻറ് ഡോ. ഹസൻ റൂഹാ നിയുമായി കൂടിക്കാഴ്ച നടത്തി. യൂസുഫ് ബിൻ അലവിയെയും പ്രതിനിധി സംഘത്തെയും ടെഹ്റാന ിലെ പ്രസിഡൻഷ്യൽ ഒാഫിസിൽ ഹസൻ റൂഹാനി സ്വീകരിച്ചു. സുൽത്താെൻറ ആശംസ യൂസുഫ് ബിൻ അലവി ഇറാൻ പ്രസിഡൻറിനെ അറിയിച്ചു.
ഗൾഫ് മേഖലയിലെയും ഹോർമുസ് കടലിടുക്കിലെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിെൻറ സുരക്ഷയും ഭദ്രതയും നിലനിർത്തേണ്ടതിെൻറ ആവശ്യകത ഇറാൻ പ്രസിഡൻറ് കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞതായി ഒൗദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമാനിലെയും ഇറാനിലെയും ഉദ്യോഗസ്ഥരുടെ തുടർച്ചയായുള്ള യോഗങ്ങൾക്ക് പ്രാധാന്യമേറെയാണെന്നും ഡോ. ഹസൻ റൂഹാനി ചൂണ്ടിക്കാട്ടി. മേഖലയിലെ നിലവിലെ സ്ഥിതിഗതികളും ഗൾഫ് മേഖലയിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിനായി കൈക്കൊള്ളുന്ന നടപടികളും ഇരുവരും വിലയിരുത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതടക്കം വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി ഒൗദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാൻ പാർലമെൻറ് സ്പീക്കർ അലി ലാറിജാനിയുമായും ബിൻ അലവി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. മേഖലയിൽ നിലവിൽ ഉരുത്തിരിഞ്ഞ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള ഒമാെൻറ ശ്രമങ്ങൾ ബിൻ അലവി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു നൽകി. ശനിയാഴ്ചയാണ് ഒമാൻ വിദേശകാര്യ മന്ത്രിയുടെ ഇറാൻ സന്ദർശനത്തിന് തുടക്കമായത്. ശനിയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലെ സംഘർഷാവസ്ഥ മുറുകിയ ശേഷം രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യൂസുഫ് ബിൻ അലവി ഇറാനിലെത്തുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 2:19 AM GMT Updated On
date_range 2019-07-29T07:49:32+05:30യൂസുഫ് ബിൻ അലവി ഇറാൻ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി
text_fieldsNext Story