ഖരീഫ്: മലമുകളിലും മറ്റും വാഹനം നിർത്തുേമ്പാൾ ശ്രദ്ധിക്കണം
text_fieldsമസ്കത്ത്: മലമുകളിലേക്കും മറ്റും ഫോർവീൽ വാഹനങ്ങൾ ഒാടിച്ചുകയറ്റുന്ന സഞ്ചാരികളെ ഖരീഫ് കാലത്ത് സലാലയിൽ കൂടുതലായി കാണാം. ഇത്തരക്കാർക്ക് സിവിൽ ഡിഫൻസ് പൊതുഅതോറിറ്റി മുന്നറിയിപ്പ് നൽകി. മലമുകളിലും ചെരിവുകൾക്ക് സമീപവും വാഹനങ്ങൾ നിർത്തിയിടുേമ്പാൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മഴയിൽ മണ്ണ് കുതിർന്നുകിടക്കുന്ന പക്ഷം വാഹനങ്ങൾ താഴേക്ക് ഉരുളാൻ സാധ്യതയുണ്ട്. ഇത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നതിനാൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.
ഖരീഫ് സീസണിൽ സലാലയിലേക്ക് ജാഗ്രതയോടെ വേണം വാഹനമോടിക്കാനെന്ന് റോഡ് സുരക്ഷാവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. പലരും വരണ്ട കാലാവസ്ഥയിൽ മാത്രം വാഹനമോടിച്ച് പരിചയമുള്ളവരാകും.
ദീർഘദൂരം നനഞ്ഞ റോഡുകളിലൂടെ വാഹനമോടിക്കേണ്ടി വരുന്ന സാഹചര്യം പലപ്പോഴും അപകടങ്ങളിലേക്ക് വഴിമാറുകയാണ് ചെയ്യുക. മലമുകളിലേക്ക് കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും ഒാടിച്ചുകയറ്റുന്നവരും ശ്രദ്ധിക്കണമെന്നും സുരക്ഷാ വിദഗ്ധർ പറയുന്നു. മഞ്ഞിലോ മഴയുള്ള പ്രദേശങ്ങളിലോ വാഹനമെത്തുേമ്പാൾ വേഗത ക്രമമായി കുറക്കുകയും മുന്നിലുള്ള വാഹനങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കുകയും വേണം. വാഹനത്തിെൻറ എ.സി ഒാൺ ആക്കി ഇടുകയും വേണം.
ഉൾപ്രദേശങ്ങളിലേക്ക് പോകുന്നവർ നേരത്തേതന്നെ യാത്ര പുറപ്പെടുക. ടയറുകളും ഒായിലും പരിശോധിച്ചിരിക്കണം. മതിയായ ഇന്ധനവും വെള്ളവും ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. പരമാവധി ദൂരക്കാഴ്ച ലഭിക്കുന്നതിന് വിൻഡ്സ്ക്രീൻ വൈപ്പറുകൾ എപ്പോഴും പ്രവർത്തിപ്പിക്കണം.
മഞ്ഞിൽ ഫോഗ് ലൈറ്റുകൾ ഇട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഒപ്പം ഹെഡ്ലൈറ്റ് ഡിം ആക്കുകയും വേണം. മഴയാണെങ്കിൽ ഡിം ഹെഡ്ലൈറ്റ് മാത്രം ഇട്ടാൽ മതിയാകും. പിന്നിലുള്ള ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടാതിരിക്കുന്നതിനാണിത്.
ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തിൽ മഞ്ഞോ മഴയോ ഉണ്ടെങ്കിൽ സുരക്ഷിതമായ സ്ഥലത്ത് ഹസാർഡ് ലൈറ്റ് ഇട്ടശേഷം വാഹനം പാർക്ക് ചെയ്യണം. അമിതവേഗവും ഒാവർടേക്കിങ്ങും അരുത്. ലൈൻ മാറുേമ്പാഴും ശ്രദ്ധിക്കണം.
വാഹനമോടിക്കുേമ്പാൾ ഹസാർഡ് ലൈറ്റ് ഇടുകയും ഒാഫ് ആക്കുകയും ചെയ്യരുത്. വാഹനം പൂർണമായി നിൽക്കുേമ്പാൾ മാത്രമാണ് ഹസാർഡ് ലൈറ്റ് ഉപയോഗിക്കാൻ പാടുള്ളൂ. മുന്നിലെ വാഹനവുമായി എപ്പോഴും സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
