യൂസുഫ് ബിൻ അലവി ഇന്ന് ഇറാൻ സന്ദർശിക്കും
text_fieldsമസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ശനിയാഴ്ച ഇറാൻ സന്ദർശിക്കും. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പേർഷ്യൻ ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ വർധിക്കുന്ന സംഘർഷ ത്തെ തുടർന്നുള്ള സ്ഥിതിഗതികൾ ചർച്ച െചയ്യുകയാണ് ലക്ഷ്യമെന്ന് ഇറാെൻറ ഒൗദ്യോഗിക വാർത്ത ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മേയ് 20നും യൂസുഫ് ബിൻ അലവി തെഹ്റാനിലെത്തി മുഹമ്മദ് ജവാദ് സാരിഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉഭയകക്ഷി സഹകരണത്തിെൻറയും തുടർ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് സന്ദർശനമെന്നും മേഖലയിലെ ഏറ്റവും പുതിയ സംഭവഗതികൾ ഇരുവരും ചർച്ച ചെയ്യുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
മേഖലയിൽ തുടർച്ചയായുണ്ടാകുന്ന പ്രതിസന്ധികൾക്കിടയിലും ഇറാനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഒമാൻ. ഇറാനും അമേരിക്കയും തമ്മിലുള്ളതടക്കം നിരവധി വിഷയങ്ങളിൽ മധ്യസ്ഥത വഹിക്കാൻ ഹൃദ്യമായ ഇൗ ഉഭയകക്ഷി സൗഹൃദം വഴി മസ്കത്തിന് സാധിച്ചിട്ടുണ്ട്.
ഇറാനും അമേരിക്കയും വൻശക്തി രാഷ്ട്രങ്ങളുമായുള്ള ആണവകരാർ യാഥാർഥ്യമാക്കുന്നതിൽ ഒമാൻ തന്ത്രപ്രധാനമായ പങ്കാളിത്തമാണ് വഹിച്ചത്. ട്രംപ് ഭരണകൂടം ആണവകരാറിൽനിന്ന് പിന്മാറിയ ശേഷം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ കുറക്കുന്നതിനും ഒമാൻ ശ്രമങ്ങൾ നടത്തിവരുകയാണ്.
ഏറ്റവും ഒടുവിൽ ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവത്തിലും ഒമാൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കപ്പൽ വിട്ടുനൽകാനും പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാനുമാണ് ഒമാൻ ഇറാനോട് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
