ഒമാൻ 2023ഒാടെ സാമ്പത്തിക സ്ഥിരത കൈവരിക്കും –ഫിച്ച് റേറ്റിങ് ഏജൻസി
text_fieldsമസ്കത്ത്: ഭദ്രമായ സാമ്പത്തിക സാഹചര്യങ്ങൾ മുൻനിർത്തി സുൽത്താനേറ്റിെൻറ ബിബി പ്ല സ് റേറ്റിങ്ങിന് മാറ്റം വരുത്തുന്നില്ലെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച് റിപ്പോർട്ട്. സമ്പദ്ഘടനയുടെ ഘടനാപരമായ സവിശേഷതകൾ ശക്തമായതും സാമ്പത്തിക വൈവിധ്യവത്കരണ നയങ്ങൾ തുടരുന്നതും മുൻ നിർത്തിയാണ് ‘ഫിച്ച്’ റേറ്റിങ്ങിൽ മാറ്റം വരുത്താത്തത്.
വിദേശനാണയ ശേഖരവും സൊവറിൻ വെൽത്ത് ഫണ്ടുകളുമെല്ലാം കണക്കിലെടുക്കുേമ്പാൾ ബിബി പ്ലസ് റേറ്റിങ്ങിലുള്ളവരെക്കാളേറെ മികച്ച സാമ്പത്തിക സൂചകങ്ങളാണ് ഒമാനുള്ളത്. ബജറ്റ് കമ്മിയടക്കം പ്രശ്നങ്ങളുണ്ടെങ്കിലും വിദേശ നാണയ ശേഖരമടക്കമുള്ളവ ഉപയോഗിച്ച് സർക്കാറിെൻറ ധനവിനിയോഗം സുഗമമായി നടത്താൻ കഴിയുമെന്ന് ‘ഫിച്ച്’ തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിെൻറ സാമ്പത്തികസ്ഥിരത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് വിവിധ മുൻകരുതൽ നടപടികളും നയങ്ങളും ഒമാൻ നടപ്പാക്കിവരുന്നുണ്ട്. 2023ഒാടെ ഇത് ഫലപ്രാപ്തിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൊതുവരുമാനം വർധിപ്പിക്കുന്നതിനൊപ്പം ചെലവിൽ തുടർച്ചയായ നിയന്ത്രണം വരുത്തുന്നതിനും ഒമാൻ ശ്രദ്ധിച്ചുവരുന്നുണ്ട്.
എണ്ണവില ശരാശരി 60 ഡോളർ എന്നനിരക്കിൽ തുടർന്നാൽ 2021ഒാടെ രാജ്യത്തിെൻറ മൊത്തം ആഭ്യന്തര ഉൽപാദനവും ബജറ്റ് കമ്മിയും അനുപാതം ഏഴ് ശതമാനമായി കുറക്കാൻ സാധിക്കുമെന്നും ഫിച്ച് റിപ്പോർട്ട് പറയുന്നു. മൊത്തം ആഭ്യന്തര ഉൽപാദനവും ബജറ്റ് കമ്മിയും അനുപാതം കുറഞ്ഞ തലത്തിൽ ആയിരിക്കുന്നത് കൂടുതൽ കടത്തിലേക്ക് വീഴാതെയുള്ള രാജ്യത്തിെൻറ തിരിച്ചടവ് ശേഷിയെയാണ് കാണിക്കുന്നത്. ഖസ്സാൻ റിസർവോയർ ഫീൽഡ്, മബ്റൂഖ് ഗ്യാസ് പ്രൊഡക്ഷൻ ഫീൽഡ് പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ സർക്കാർ വരുമാനം വർധിക്കുകയും ഒപ്പം ഒമാൻ ഉയർന്ന വളർച്ച നിരക്ക് കൈവരിക്കുകയും ചെയ്യും. ദുകമിലെ പുതിയ പ്രകൃതിവാതക പ്ലാൻറ്, സുഹാറിലെ ഗ്യാസ് സംഭരണ സംവിധാനം എന്നിവയും സമ്പദ്ഘടനക്ക് കരുത്ത് പകരും.
ഒമാെൻറ മൊത്ത ആഭ്യന്തര ഉൽപാദനം ഇൗ വർഷം 1.8 ശതമാനം ഉയരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടലുകൾ. എണ്ണ ഉൽപാദനത്തിലെ നിയന്ത്രണം തുടരുന്നത് ഇൗ വർഷം രാജ്യത്തിെൻറ വരുമാനത്തെ ബാധിക്കുമെന്നും ഫിച്ച് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഒമാൻ 3.4 ശതമാനം വളർച്ച നിരക്ക് കൈവരിച്ചിരുന്നു. മൊത്ത ആഭ്യന്തര ഉൽപാദനത്തിലെ എണ്ണ മേഖലയുടെ വിഹിതം 6.1 ശതമാനവും എണ്ണയിതര മേഖലയുടെ വിഹിതം 2.1 ശതമാനവും ഉയർന്നതാണ് ഉയർന്ന വളർച്ചനിരക്ക് കൈവരിക്കാൻ സഹായകരമായത്.
ഇൗ വർഷം ആദ്യ അഞ്ചുമാസത്തെ കണക്കുകൾ എടുക്കുേമ്പാൾ ബജറ്റ് വരുമാനത്തിൽ നീക്കിയിരിപ്പാണ് ഉള്ളതെന്ന് ഒമാൻ ധനകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എണ്ണവിലയിടിവിനുശേഷം ഇതാദ്യമായാണ് മിച്ച ബജറ്റ് കാണിക്കുന്നത്. 90 ദശലക്ഷം റിയാലിെൻറ നീക്കിയിരിപ്പാണ് ഇക്കാലയളവിൽ ഉള്ളതെന്നാണ് കണക്കുകൾ കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
