Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ലാസ്​റ്റിക്​...

പ്ലാസ്​റ്റിക്​ മാലിന്യങ്ങൾ തള്ളരുത്​ –‘ബിയ’

text_fields
bookmark_border
പ്ലാസ്​റ്റിക്​ മാലിന്യങ്ങൾ തള്ളരുത്​ –‘ബിയ’
cancel

സ​ലാ​ല: പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തി​​െൻറ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ ഖ​രീ​ഫ്​ സ​ഞ്ചാ​രി​ക​ളെ ഒാ ​ർ​മ​പ്പെ​ടു​ത്തി ഒ​മാ​ൻ എ​ൻ​വ​യോ​ൺ​മ​െൻറ​ൽ ഹോ​ൾ​ഡി​ങ്​ സ​ർ​വി​സ​സ്​ ക​മ്പ​നി​യു​ടെ (ബി​യ) ബോ​ധ​വ​ത്​​ക ​ര​ണ കാ​മ്പ​യി​ൻ ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക്​ പ​ക​രം, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ബാ​ഗു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു. സീ​സ​ൺ ആ​രം​ഭി​ച്ച്​ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ്​ ദോ​ഫാ​റി​ൽ എ​ത്തി​യ​ത്. ഇ​വ​ർ ഒാ​രോ​രു​ത്ത​രും അ​ഞ്ച്​ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ വീ​തം ഉ​പ​യോ​ഗി​ച്ച ശേ​ഷം തി​രി​കെ പോ​കു​േ​മ്പാ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​പ​ക്ഷം എ​ട്ട്​ ഫു​ട്​​ബാ​ൾ മൈ​താ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും മൂ​ടു​ന്ന​തി​നു​വേ​ണ്ട പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ളാ​ണ്​ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന​ത്.

ഇ​ത്ത​രം മാ​ലി​ന്യ​ക്കൂ​ന​ക​ൾ പി​ന്നാ​ലെ അ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്​ അ​സൗ​ക​ര്യ​മാ​കു​ന്ന​തി​നൊ​പ്പം പ്ര​കൃ​തി​യെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ‘ബി​യ’ വ​ക്​​താ​വ്​ പ​റ​ഞ്ഞു. ‘ന​മ്മു​ടെ സ​ലാ​ല മ​നോ​ഹ​ര​മാ​ണ്, അ​ത്​ സം​ര​ക്ഷി​ക്ക​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ കാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​ത്. വ​ള​ൻ​റി​യ​ർ​മാ​ർ സ​ഞ്ചാ​രി​ക​ളോ​ട്​ നേ​രി​ട്ട്​ സം​വ​ദി​ക്കു​ന്ന​തി​ൽ പ​ര​മാ​വ​ധി ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ട്. അ​വ​ബോ​ധ വി​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്നു​മു​ണ്ട്. മാ​ലി​ന്യം ത​ള്ളു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കു​ക​യും പ്ലാ​സ്​​റ്റി​ക്​ ഉ​പ​യോ​ഗം കു​റ​ക്കാ​ൻ പ്രേ​ര​ണ ചെ​ലു​ത്തു​ക​യു​മാ​ണ്​ കാ​മ്പ​യി​ൻ ല​ക്ഷ്യ​മെ​ന്ന്​ ‘ബി​യ’ വ​ക്​​താ​വ്​ പ​റ​ഞ്ഞു.

Show Full Article
TAGS:oman oman news gulf news 
News Summary - oman-oman news-gulf news
Next Story