Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവൈദ്യുതി ബില്ലുമായി...

വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങൾ നൽകണം –നമ ഗ്രൂപ്​

text_fields
bookmark_border
വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട  ശരിയായ വിവരങ്ങൾ നൽകണം –നമ ഗ്രൂപ്​
cancel

മ​സ്​​ക​ത്ത്​: പി​ഴ​വു​ക​ളി​ല്ലാ​തെ കൃ​ത്യ​മാ​യ വൈ​ദ്യു​തി ബി​ല്ലാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പാ​ ക്കു​ന്ന​തി​ന്​ സ്വ​ദേ​ശി​ക​ളും ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളും ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പു​തു​ക്കി​ന​ൽ​ക​ണ​മെ​ന്ന്​ ‘ന​മ’ ഗ്രൂ​പ്​ വ​ക്​​താ​വ്​ അ​റി​യി​ച്ചു. വൈ​ദ്യു​തി വി​ത​ര​ണ ക​മ ്പ​നി​ക​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണം. പി​ഴ​വു​ക​ളു​ണ്ടെ​ങ്കി​ൽ മാ​റ്റി​ന​ൽ​കു​ക​യും വേ​ണ​മെ​ന്ന്​ വൈ​ദ്യു​തി-​ജ​ല വി​ത​ര​ണ​ത്തി​​െൻറ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​യ ‘ന​മ’ ഗ്രൂ​പ്​ വ​ക്​​താ​വ്​ അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ ഇ​ല​ക്​​ട്രി​സി​റ്റി ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി, മ​സൂ​ൺ ഇ​ല​ക്​​ട്രി​സി​റ്റി ക​മ്പ​നി, മ​ജാ​ൻ ഇ​ല​ക്​​ട്രി​സി​റ്റി ക​മ്പ​നി, ദോ​ഫാ​ർ പ​വ​ർ ക​മ്പ​നി, ത​ൻ​വീ​ർ എ​ന്നി​വ​യാ​ണ്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​​െൻറ ചു​മ​ത​ല​യു​ള്ള ക​മ്പ​നി​ക​ൾ.

വി​വ​ര​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നു​ള്ള ഒൗ​ദ്യോ​ഗി​ക വാ​ട​ക ക​രാ​ർ സ​മ​ർ​പ്പി​ക്ക​ണം. ഒ​പ്പം സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്​​ഥ​ർ സ്​​ഥ​ല​ത്തി​​െൻറ​യോ സ്​​ഥാ​പ​ന​ത്തി​​െൻറ​യോ ഉ​ട​മ​സ്​​ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന രേ​ഖ​യോ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക രേ​ഖ​യോ ആ​ണ്​ ന​ൽ​കേ​ണ്ട​തെ​ന്നും ‘ന​മ’ ഗ്രൂ​പ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു. വി​വ​ര​ങ്ങ​ൾ പു​തു​ക്കി​ന​ൽ​കു​ക വ​ഴി വൈ​ദ്യു​തി ബി​ല്ലും നോ​ട്ടീ​സു​ക​ളും കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​വെ​ന്ന കാ​ര്യം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടാ​നും ഇ​ത്​ സ​ഹാ​യ​ക​ര​മാ​ണ്. കൃ​ത്യ​മാ​യി ബി​ൽ തു​ക ല​ഭി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നും ഇ​ത്​ സ​ഹാ​യി​ക്കും. മു​ൻ വാ​ട​ക​ക്കാ​ര​​െൻറ കു​ടി​ശ്ശി​ക തു​ക പു​തി​യ ബി​ല്ലി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ത​ട​ക്കം സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​കും.

ഉ​പ​ഭോ​ക്​​താ​വി​​െൻറ സം​തൃ​പ്​​തി​ക്കൊ​പ്പം സേ​വ​ന നി​ല​വാ​രം വ​ർ​ധി​പ്പി​ക്കാ​നും ഇ​തു​വ​ഴി സാ​ധ്യ​മാ​കു​മെ​ന്ന്​ ‘ന​മ’ ഗ്രൂ​പ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ ദേ​ശീ​യ​ത​ല​ത്തി​ൽ ഡാ​റ്റാ​ബേ​സ്​ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ​ത​ല ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്​ ഇൗ ​പ​ദ്ധ​തി. വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി​ക​ളു​ടെ വെ​ബ്​​സൈ​റ്റു​ക​ൾ, ഒാ​ഫി​സു​ക​ൾ, കാ​ൾ സ​െൻറ​റു​ക​ൾ എ​ന്നി​വ മു​ഖേ​ന​യാ​ണ്​ വി​വ​ര​ശേ​ഖ​ര​ണം ന​ട​ക്കു​ക​യെ​ന്നും ‘ന​മ’ ഗ്രൂ​പ്​ വ​ക്​​താ​വ്​ അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്​ സെ​ൻ​സ​സി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും​കൂ​ടി​യാ​ണ്​ ഇൗ ​വി​വ​ര​ശേ​ഖ​ര​ണം. വൈ​ദ്യു​തി ബി​ല്ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളാ​ണ്​ സെ​ൻ​സ​സി​ന്​ ആ​ധാ​ര​മാ​യി എ​ടു​ക്കു​ക​യെ​ന്നും ഇൗ ​വി​വ​ര​ങ്ങ​ൾ പു​തു​ക്കി ന​ൽ​ക​ണ​മെ​ന്നും ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്രം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story