മസ്കത്ത്: രാജ്യത്ത് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കുത് തനെ ഉയർന്നു. ഇൗ വർഷത്തിെൻറ ആദ്യ പകുതിയിൽ 45 ലക്ഷത്തിലധികം പേരാണ് മുവാസലാത്ത് ബസ ുകളിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുേമ്പാൾ 77 ശതമാനത്തിെൻറ വർധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. മസ്കത്ത്, സലാല, സുഹാർ എന്നിവിടങ്ങളിലെ സിറ്റി സർവിസുകൾ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വർധിച്ചതാണ് ഇൗ ഉയർച്ചക്ക് കാരണമെന്ന് ദേശീയ പൊതുഗതാഗത കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഇൻറർസിറ്റി സർവിസുകളിലെ യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. 2018 ആദ്യ പകുതിയിൽ ദിവസവും ശരാശരി 14000 പേർ എന്ന നിരക്കിൽ 25 ലക്ഷത്തിലധികം പേരാണ് മുവാസലാത്ത് ബസുകളിൽ യാത്ര ചെയ്തത്. ഇൗ വർഷം ശരാശരി യാത്രക്കാരുടെ എണ്ണം 25000ത്തിലധികമായാണ് ഉയർന്നത്.
മസ്കത്ത്, സലാല, സുഹാർ എന്നിവിടങ്ങളിലെ സിറ്റി സർവിസുകളിൽ 42.79 ലക്ഷം പേർ യാത്ര ചെയ്തപ്പോൾ ഇൻറർസിറ്റി സർവിസുകൾ ഉപയോഗപ്പെടുത്തിയത് 2.64 ലക്ഷം പേരാണ്. കഴിഞ്ഞ വർഷം അവസാനമാണ് മുവാസലാത്ത് സലാല, സുഹാർ നഗരങ്ങളിൽ സിറ്റി സർവിസുകൾ ആരംഭിച്ചത്. ഇന്ധനവിലയിലെ വർധനയാണ് യാത്രക്കാരുടെ എണ്ണം കൂടുന്നതിന് പ്രധാന കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇന്ധനവില പുതിയ ഉയരങ്ങളിലേക്ക് എത്തിയേതാടെ സ്വന്തം വാഹനത്തിൽ ഒാഫിസുകളിൽ പോയിരുന്ന പലരും യാത്ര ബസുകളിലേക്ക് മാറ്റിയിരുന്നു. ഒാൺലൈൻ ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കുന്നതിനും വാഹനം എവിടെയെത്തിയെന്നതടക്കം വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മുവാസലാത്ത്. ഇൗ വർഷം അവസാന പാദത്തോടെയാകും മൊബൈൽ ആപ്പ് അവതരിപ്പിക്കുക.