മസ്കത്ത്: മലേഷ്യ ഒമാനിൽനിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി പുനരാരംഭിച്ചു. ജൂണിൽ ഒമ ാെൻറ കയറ്റുമതിയായ 24.115 ദശലക്ഷം ബാരൽ ക്രൂഡോയിലിൽ 7.88 ശതമാനം മലേഷ്യയിലേക്കാണ് അയച ്ചത്. തായ്ലൻഡ്, താൻസനിയ, തെക്കൻ കൊറിയ എന്നിവയും ഒമാനി ക്രൂഡിെൻറ ജൂണിലെ ഉപഭോക്താക്കളായി.
ഒമാനി ക്രൂഡിെൻറ ഏറ്റവും വലിയ ഇറക്കുമതിക്കാർ എന്ന സ്ഥാനം ചൈന ഇക്കുറിയും നിലനിർത്തി. 70.06 ശതമാനമാണ് ചൈനയിലേക്കുള്ള കയറ്റുമതി. മേയ് മാസത്തേക്കാൾ 5.15 ശതമാനം കൂടുതലാണിത്. 13.34 ശതമാനവുമായി ജപ്പാൻ രണ്ടാം സ്ഥാനത്തുണ്ട്.
3.94 ശതമാനവുമായി ഇന്ത്യ മൂന്നാമതാണ്. ജപ്പാനിലേക്കുള്ള കയറ്റുമതി മേയ് മാസത്തെ അപേക്ഷിച്ച് 6.23 ശതമാനം കൂടിയപ്പോൾ ഇന്ത്യയിലേക്കുള്ളത് 8.05 ശതമാനം കുറഞ്ഞു. പ്രതിദിനം 9.71 ലക്ഷം ബാരൽ എന്ന തോതിൽ 29.132 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് ഒമാൻ ജനുവരിയിൽ ഉൽപാദിപ്പിച്ചത്. പ്രതിദിനം 8.03 ലക്ഷം ബാരൽ എന്ന തോതിൽ കയറ്റിയയക്കുകയും ചെയ്തു. ഒമാൻ എണ്ണയുടെ ഫ്യൂച്ചർ കോൺട്രാക്ട് നിരക്ക് മുൻ മാസത്തെ അപേക്ഷിച്ച് 11.8 ശതമാനം കുറഞ്ഞു. ആഗസ്റ്റ് ഡെലിവറിക്കുള്ള എണ്ണവില 61.72 ഡോളർ എന്ന നിരക്കിലാണ് സ്ഥിരത പ്രാപിച്ചത്. മേയ് മാസത്തിലെ വ്യാപാര വിലയെ ആസ്പദമാക്കി നോക്കുേമ്പാൾ 8.20 ഡോളറിെൻറ കുറവാണ് ഉണ്ടായത്.