മസ്കത്ത് ഗവർണറേറ്റിൽ 13,500ലധികം മാലിന്യപ്പെട്ടികൾ സ്ഥാപിക്കും
text_fieldsമസ്കത്ത്: മാലിന്യ ശേഖരണവും സംസ്കരണവും കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി ഒമാ ൻ എൻവയൺമെൻറൽ സർവിസസ് ഹോൾഡിങ് കമ്പനി (ബിയ) മസ്കത്ത് ഗവർണറേറ്റിെൻറ വിവിധ യിടങ്ങളിലായി 13,500 മാലിന്യപ്പെട്ടികൾ സ്ഥാപിക്കും. മസ്കത്ത് നഗരസഭയുെട ഖരമാലിന ്യ ശേഖരണവും സംസ്കരണവും ജൂലൈ 15 മുതൽ കമ്പനിക്ക് കൈമാറിയിരുന്നു. 2017 മുതൽ സീബും ബോഷറുമടക്കം പ്രദേശങ്ങളിലെ ചുമതല ‘ബിയ’ക്ക് ആയിരുന്നെങ്കിലും പൂർണമായും കൈമാറുന്നത് ഇപ്പോഴാണ്. ശുചീകരണത്തിെൻറയും പൊതു അറ്റകുറ്റപ്പണികളുടെയും ചുമതല നഗരസഭക്ക് തന്നെയായിരിക്കും.
ഒാരോ വിലായത്തിലെയും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള പെട്ടികളുടെ എണ്ണം വർധിപ്പിച്ചുവരുന്നതായി കമ്പനി വക്താവ് പറഞ്ഞു. താമസ മേഖലകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായി മൊത്തം 13,500ലധികം പെട്ടികളാണ് സ്ഥാപിക്കുക. മസ്കത്തിലാദ്യമായി 2400 ലിറ്റർ മാലിന്യം ഉൾക്കൊള്ളാൻ ശേഷിയുള്ള പെട്ടിയും സ്ഥാപിക്കും. ജനസാന്ദ്രതയേറിയ മേഖലകളിൽ ചെറിയ പെട്ടികളുടെ എണ്ണം പൊതുവെ കുറക്കുന്നതിനായാണ് വലിയ പെട്ടി സ്ഥാപിക്കുന്നത്.
ഖരമാലിന്യത്തിെൻറ കൈകാര്യം പുതിയ തലത്തിലേക്ക് എത്തിക്കാൻ കമ്പനിക്ക് സാധിക്കുമെന്ന് വക്താവ് പറഞ്ഞു.
പെട്ടികൾ അരികിലൂടെ വലിച്ചുകയറ്റാൻ സാധിക്കുന്ന ആധുനിക പെട്ടികളാണ് മാലിന്യ ശേഖരണത്തിന് ഉപയോഗിക്കുക. ഇത് സുഗമമായ മാലിന്യ ശേഖരണം ഉറപ്പാക്കുന്നു. ശേഖരിക്കുന്ന മാലിന്യം അമിറാത്തിലെ സംസ്കരണ കേന്ദ്രത്തിലേക്കാണ് മാറ്റുക. ഇൗ വർഷം അവസാനത്തോടെയാണ് ഏറ്റെടുക്കൽ പക്രിയ പൂർണമാവുകയുള്ളൂവെന്നും ‘ബിയ’ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
