മരുന്നിന് അധിക വില ഇൗടാക്കിയതായി സംശയമുണ്ടോ?
text_fieldsമസ്കത്ത്: മരുന്നുകൾ വാങ്ങുേമ്പാൾ അധിക വില ഇൗടാക്കിയതായി സംശയമുണ്ടെങ്കിൽ മെഡി ക്കൽ ഷോപ്പിൽ ആരോഗ്യ മന്ത്രാലയത്തിെൻറ ഒൗദ്യോഗിക വിലവിവരപ്പട്ടിക ആവശ്യപ്പെടാം . വില ഒത്തുനോക്കുന്നതിനായി ഉപഭോക്താവ് ആവശ്യപ്പെട്ടാൽ സ്റ്റോറുകളിലുള്ളവർ അ ത് നൽകണമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മന്ത്രാലയം അംഗീകരിച്ച മരുന്നുകളുടെ വിലവിവരപ്പട്ടിക എല്ലാ മെഡിക്കൽ ഷോപ്പുകളിലും ലഭ്യമാണ്. വില കൂടുതലാെണന്ന് സംശയം തോന്നിയാൽ ഇൗ പട്ടിക ആവശ്യപ്പെടാൻ സ്വദേശികൾക്കും വിദേശികൾക്കും അവകാശമുണ്ടാകുമെന്ന് ഫാർമസ്യൂട്ടിക്കൽ അഫയേഴ്സ് ആൻഡ് കൺട്രോൾ പോയൻറ്സ് ഡയറക്ടറേറ്റ് ജനറൽ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
ഇത് പരിശോധിച്ച് അമിത നിരക്ക് ചുമത്തിയില്ലെന്ന് ഉപഭോക്താവിന് ഉറപ്പിക്കാൻ കഴിയും. വിലയിൽ വ്യത്യാസം ശ്രദ്ധയിൽപെടുന്നപക്ഷം മന്ത്രാലയം കാൾ സെൻററിൽ വിവരമറിയിക്കണം. ഡയറക്ടർ ജനറൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ടെക്നിക്കൽ കമ്മിറ്റി ഒാഫ് ഫാർമസ്യൂട്ടിക്കൽ കമ്പനീസിെൻറ യോഗത്തിനുശേഷമാണ് മന്ത്രാലയത്തിെൻറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
