Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ആ​ദ്യ തെ​ർ​മ​ൽ...

ഒമാനിലെ ആ​ദ്യ തെ​ർ​മ​ൽ സോ​ളാ​ർ വൈ​ദ്യു​തി പ​ദ്ധ​തി ദു​ക​മി​ൽ ആ​ലോ​ച​ന​യി​ൽ

text_fields
bookmark_border
ഒമാനിലെ ആ​ദ്യ തെ​ർ​മ​ൽ സോ​ളാ​ർ വൈ​ദ്യു​തി  പ​ദ്ധ​തി ദു​ക​മി​ൽ ആ​ലോ​ച​ന​യി​ൽ
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ആ​ദ്യ തെ​ർ​മ​ൽ സോ​ളാ​ർ വൈ​ദ്യു​തി പ​ദ്ധ​തി ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ ​ല​യി​ൽ സ്​​ഥാ​പി​ക്കാ​ൻ ഒ​മാ​ൻ പ​വ​ർ ആ​ൻ​ഡ്​ വാ​ട്ട​ർ പ്രൊ​ക്യു​ർ​മ​െൻറ്​ ക​മ്പ​നി ആ​ലോ​ചി​ക്കു​ന്നു. പ ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ ഭാ​വി ഉൗ​ർ​ജാ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ തീ​രു​മാ​നം.
ദു​ക​മി​ൽ ‘ക്ലീ​ൻ കോ​ൾ’ സാ​േ​ങ്ക​തി​ക​ത അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള സ്വ​ത​ന്ത്ര വൈ​ദ്യു​തി പ​ദ്ധ​തി ആ​ലോ​ച​ന​യി​ലു​ണ്ട്. അ​തി​ന്​ ഇൗ ​വ​ർ​ഷം അ​വ​സാ​നം വ​രെ കാ​ല​യ​ള​വി​ൽ അ​നു​മ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​കും തെ​ർ​മ​ൽ സോ​ളാ​ർ വൈ​ദ്യു​തി​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക​യെ​ന്ന്​ 2025 വ​രെ​യു​ള്ള ക​മ്പ​നി​യു​ടെ ക​ർ​മ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തെ​ർ​മ​ൽ സോ​ളാ​ർ പ്ലാ​ൻ​റി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ പാ​രാ​ബോ​ളി​ക്​ ട്ര​ഫ്​ മി​റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ സൗ​രോ​ർ​ജ​ത്തെ ഉ​യ​ർ​ന്ന താ​പ​നി​ല​യി​ലേ​ക്ക്​ മാ​റ്റു​ക​യാ​ണ്​ ചെ​യ്യു​ക. ഇൗ ​താ​പ​നി​ല പ​ര​മ്പ​രാ​ഗ​ത ജ​ന​റേ​റ്റ​റി​ലൂ​ടെ ക​ട​ത്തി​വി​ട്ടാ​ണ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. സൂ​ര്യാ​സ്​​മ​യ​ത്തി​ന്​ ശേ​ഷ​മു​ള്ള പ്ലാ​ൻ​റി​​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ തെ​ർ​മ​ൽ സ്​​റ്റോ​റേ​ജ്​ സം​വി​ധാ​ന​വും ഇ​വി​ടെ​യു​ണ്ട്. 2025ഒാ​ടെ 600 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി​യാ​യി​രി​ക്കും തെ​ർ​മ​ൽ സോ​ളാ​ർ പ്ലാ​ൻ​റി​ൽ നി​ന്ന്​ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ക. കൂ​ടു​ത​ൽ വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ൾ എ​ത്തു​ന്ന​പ​ക്ഷം അ​ടു​ത്ത അ​ഞ്ചു​ വ​ർ​ഷ കാ​ല​യ​ള​വി​ൽ ഒാ​രോ വ​ർ​ഷ​വും 23 ശ​ത​മാ​നം അ​ധി​ക വൈ​ദ്യു​തി ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. നി​ല​വി​ൽ റൂ​റ​ൽ ഏ​രി​യാ​സ്​ വൈ​ദ്യു​തി ക​മ്പ​നി​യു​ടെ കീ​ഴി​ലു​ള്ള 67 മെ​ഗാ​വാ​ട്ട്​ ഡീ​സ​ൽ പ്ലാ​ൻ​റി​ൽ നി​ന്നാ​ണ്​ ദു​ക​മി​ലെ വൈ​ദ്യു​തി ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story