മസ്കത്ത്: ബിറ്റ്കൊയിെൻറ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം നടക്കുന്നതായി ഒമ ാൻ നാഷനൽ കമ്പ്യൂട്ടർ എമർജൻസി റെഡിനെസ് ടീം (ഒ.സി.ഇ.ആർ.ടി) മുന്നറിയിപ്പ് നൽകി. 96 റി യാൽ മുടക്കിയാൽ ബിറ്റ്കൊയിൻ ലൂപ്ഹോൾ എന്ന വെബ്സൈറ്റ് വഴി ഒരു മാസത്തിനകം ലാഭമുണ്ടാക്കാമെന്നാണ് വാഗ്ദാനം. ഒമാനിൽ താമസിക്കുന്നവരെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. 96 റിയാൽ മുടക്കിയാൽ ബിറ്റ്കൊയിൻ ലൂപ്ഹോൾ പ്ലാറ്റ്ഫോമിൽ ഇടം ലഭിക്കും.
തുടർന്ന് ഓേട്ടാമേറ്റഡ് ട്രേഡിങ് അൽഗോരിതം പ്രവർത്തിക്കുമെന്നും 30 ദിവസത്തിനുള്ളിൽ ലാഭം ലഭിക്കുമെന്നുമാണ് തട്ടിപ്പുകാർ അവകാശപ്പെടുന്നത്. എളുപ്പത്തിൽ പണക്കാരനാക്കുന്ന ഇൗ അൽഗോരിതത്തിെൻറ പ്രവർത്തന രീതി വിശദീകരിക്കുന്നില്ല. വിശ്വസനീയതക്കായി ഇതിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രമുഖ വ്യക്തിത്വങ്ങളുടേതക്കം വ്യാജ ഉദ്ധരണികളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങളിലുണ്ട്. ഇത്തരം തട്ടിപ്പ് വെബ്സൈറ്റുകൾ രാജ്യത്ത് ബ്ലോക്ക് ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. വെബ്സൈറ്റിെൻറ ലിങ്ക് അടക്കമുള്ള വിവരങ്ങളുടെ പ്രചാരണത്തിൽനിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും സെർട്ട് അധികൃതർ അറിയിച്ചു.