സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണം വർധിച്ചു
text_fieldsമസ്കത്ത്: സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണത്തിൽ വർധന. ഇൗ വർഷത്തിെൻറ ആദ ്യ പകുതിയിൽ 35 കുട്ടികളാണ് കേസുകളിൽ ഉൾപ്പെട്ടതെന്ന് ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിക്ക് കീഴിലുള്ള ഒമാൻ കമ്പ്യൂട്ടർ എമർജൻസി റെഡിനെസ് ടീമിെൻറ (ഒ.സി.ഇ.ആർ.ടി) റിപ്പോർട്ടിൽ പറയുന്നു.
ഇലക്ട്രോണിക് ബ്ലാക്ക്മെയ്ലിങ്, സൈബർ ബുള്ളിയിങ്, വഞ്ചന, പ്രതികാരം തുടങ്ങിയ കേസുകളാണ് ഇതിലേറെയും. കഴിഞ്ഞ വർഷത്തിെൻറ ആദ്യ പകുതിയിൽ കുട്ടികൾ ഉൾപ്പെട്ട 22 കേസുകളാണ് ഉണ്ടായത്. ഇൗ വർഷത്തിൽ സൈബർ കേസുകളിലെ ഇരകളിൽ 13 മുതൽ 16 വരെ പ്രായമുള്ള കുട്ടികളുമുണ്ട്. കുട്ടികൾ ഉൾപ്പെട്ട സൈബർ സുരക്ഷാ കേസുകളിലെ വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് ഒ.സി.ഇ.ആർ.ടി സൈബർ സെക്യൂരിറ്റി വിഭാഗം മേധാവി അസീസ അൽ റാഷ്ദി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.